ജമ്മു∙ അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം. നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയിൽ ഇന്ത്യൻ സൈന്യവും പാക്കിസ്ഥാൻ റേഞ്ചേഴ്സും തമ്മിൽ ശക്തമായ വെടിവയ്പ്പുണ്ടായി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

പാക്കിസ്ഥാൻ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ അർധരാത്രിയോടെ ഷാപൂർ സെക്ടറിൽ വെടിവയ്പ് നടത്തിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ചായിരുന്നു ആക്രമണം. നമ്മുടെ സൈന്യം ശക്തമായ രീതിയിൽ തന്നെ തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ ഔട്ട് പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാൻ വെടിവയ്പ് തുടരുകയാണ്. ഇരു സൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രദേശവാസികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here