ഫ്‌ളോറിഡാ: ഇന്ത്യന്‍വംശജരായ ഡോ.കിരണ്‍ പട്ടേല്‍, ഡോ.പല്ലവി പട്ടേല്‍ എന്നിവര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫ്‌ളോറിഡാ ലോക്കല്‍ ആശുപത്രിക്ക് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി മാതൃകയായി.

ഫ്‌ളോറിഡാ കരോള്‍വുഡ്‌സ് കാത്ത്‌ലാമ്പിന്റെ സഹകരണത്തിന് വേണ്ടി 21 മില്യണ്‍ ഡോളറിന്റെ ചിലവ് പ്രതീക്ഷിക്കുന്നതിലേക്കാണ് ഇന്ത്യന്‍ ദമ്പതിമാരായ ഡോക്ടര്‍മാര്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത്.

ജന്മദിനത്തിന് മറ്റുള്ളവരില്‍ നിന്നു സമ്മാനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും, എന്നാല്‍ ജന്മദിനത്തിന് മറ്റുള്ളവര്‍ക്ക് സംഭാവന നല്‍കിയതിലൂടെ ഡോ.കിരണ്‍ പട്ടേല്‍ സമൂഹത്തിന് നല്ലൊരു മാതൃക കാട്ടിതന്നിരിക്കയാണ്. ഫ്‌ളോറിഡാ ഹോസ്പിറ്റലിന്റെ പ്രസിഡന്റ്, സി.ഇ.ഒ.യുമായ ഡോ.ജോജോണ്‍സണ്‍ പറഞ്ഞു.

ഫ്രീഡം ഹെല്‍ത്ത് കോര്‍പ്പറേഷന്റെ ചെയര്‍മാനും പ്രസിഡന്റുമാണ് ഡോ.കിരണ്‍ പട്ടേല്‍.
ഫ്‌ളോറിഡാ ഹോസ്പിറ്റലില്‍ നവീകരിക്കപ്പെടുന്ന എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന് ഡോ.കിരണ്‍ സി പട്ടേല്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നു. 2017 ജൂലായില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ജെ.ജോണ്‍സന്‍ പറഞ്ഞു.

dr._kiran_patel,_second_from_left,_and_his_wife,_dr._pallavi_patel,_third_from_left,_recently_donated_5_million_to_florida_hospital_carrollwood_on_dr._kiran_patelYs_birthday.__large Dr-Kiran-Patel-and-Dr-Pallavi-Patel

LEAVE A REPLY

Please enter your comment!
Please enter your name here