അറ്റലാന്റാ : ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം നാദിർഷയും സംഘവും അറ്റ്ലാന്റയിൽ എത്തുന്നു .യു ജി എം എന്റർടൈൻമെന്റ് അമേരിക്കൻമലയാളികൾക്കായി ഒരുക്കുന്ന മെഗാ ഷോ മെയ് ഇരുപത്തി ഒന്നിന് വൈകിട്ട് നാലുമണിക്ക് അറ്റലാന്ട മൗണ്ടൻ  വ്യൂ ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറുമെന്നു ഷോ കോ ഓർഡിനേറ്റർ റജി ചെറിയാൻ അറിയിച്ചു. അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷൻ, ജീവകരുണയപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദിലീപ് ഷോ വൻ വിജയമാക്കുവാൻ അറ്റലാന്റ മലയാളികൾ തയാറെടുത്തു കഴിഞ്ഞു.

ദിലീപ്, നാദിര്‍ഷ, കാവ്യ മാധവന്‍, നമിത പ്രമോദ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, ടീവി സിനിമാ താരം സ്വാസിക, റോഷന്‍ ചിറ്റൂര്‍, സമദ് എന്നിങ്ങനെ 25 കലാകാരന്മാര്‍ അടങ്ങുന്ന ഒരു വന്‍ താരനിരയുടെ മെഗാ ഷോയുടെ റിഹേഴ്സൽ അവസാന ഘട്ടത്തിലാണ് ഇപ്പോൾ. യു ജി എം എന്റര്‍ടൈന്‍മെന്റ് അവതരിപ്പിയ്ക്കുന്ന ഈ സ്റ്റേജ് ഷോയിൽ നിലവാരവും പുതുമയുമുള്ള ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

കട്ടപ്പനയിലെ റീഥ്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കിയ വിഷ്ണുവും ബിപിനും, കൂടാതെ രമേഷ് പിഷാരടിയും ചേര്‍ന്നാണ് ആണ് ഈ ഷോയുടെ സ്ക്രിപ്റ്റ് ഒരുക്കുന്നത്. അറ്റ്ലാന്റയിലെ മലയാളികളുടെ സംഘടനത്തിന്റെ ശക്‌തിയാണ് അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ. അസോസിയേഷൻ  മുൻപ് നടത്തിയിട്ടുള്ള എല്ലാ താര നിശകളും ഒന്നിനൊന്നു മെച്ചവും എല്ലാ മലയാളികളും സ്വീകരിച്ച കലാ പരിപാടികളും ആയിരുന്നു. ഈ ഷോയിൽ നിന്ന് ലഭിക്കുന്ന ലാഭം കേരളത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും, അതുകൊണ്ട് എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയ കാംഷികളും എല്ലാ സഹകരണവും നൽകണം. ഷോയുടെ വിജയത്തിനായി പ്രവർത്തിക്കണം.

ദിലീപിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന ഈ ഷോയും ഏറ്റവും ജനകീയവും അമേരിക്കൻ മലയാളികൾ എക്കാലവും മനസിൽ സൂക്ഷിക്കുന്നതുമായ ഷോ  ആയിരിക്കും.

താരനിശയുടെ ടിക്കറ്റിനും മറ്റു വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടുക.

റെജി ചെറിയാൻ : 404 -425 -4350 

ഡൊമിനിക്ക് ചാക്കോനാൽ (കൺവീനർ ) : 672 -682 -7563 

മാത്യു വർഗീസ് (പ്രസിഡന്റ്) : 770 -714 -4948  

dileep show Atlanta

LEAVE A REPLY

Please enter your comment!
Please enter your name here