അമേരിക്കയിൽ ആദ്യമായി വന്നപ്പോൾ ഒരു സുഹൃത്ത് പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നു ഐ.ആര്‍.എസിനെ തൊട്ടു കളിക്കരുത്, അത് അവസാനം തീക്കളിയായി  മാറും.ഇൻകം ടാക്സിൽ കൃതിമം കാണിക്കുന്നത് ഫെഡറൽ കുറ്റമാണ്. എന്നാൽ ഇതിന്റെ പേരിൽ ജയിലിൽ വളരെ ചുരുക്കം പേർ മാത്രമാണ് പോകുന്നത്.പലപ്പോഴും പിഴ കൊടുത്തു കേസ് അവസാനിപ്പിക്കലാണ് പതിവ്.എന്നു  കരുതി ടാക്‌സിൽ കൃതിമം കാണിക്കാൻ ശ്രമിക്കരുത്.സ്വന്തമായി ഇൻകം ടാക്‌സ് ഫയൽ ചെയ്യാൻ പലർക്കും ഭയമാണ് .നികുതി ദായകരെ ജയിലിൽ കേറ്റുക എന്ന ലക്ഷ്യം ഐ.ആര്‍. സിന്  ഇല്ല, മറിച്ച് അധികമായി എടുത്ത ടാക്‌സ്  തിരിച്ചു നികുതി ദായർക്കു കൊടുക്കാനാണ്‌ അവർ ശ്രമിക്കുന്നത്. തെറ്റായി ടാക്‌സ് ഫയൽ ചെയ്യുന്നത്  കൊണ്ട്  പലരും കൂടുതൽ ടാക്‌സ് കൊടുക്കുന്നു.

സാധാരണക്കാർക്ക് എളുപ്പം മനസിലാവുന്ന രീതിയിലാണ് ടാക്‌സിന്റെ സോഫ്റ്റ്‌വെയർ ഇപ്പോൾ ഇറക്കുന്നത്.സ്വയം ടാക്‌സ് ചെയ്യുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മെഡിക്കൽ ചെലവുകളുടെയും മറ്റും  റെസിപ്റ് സൂക്ഷിക്കുന്ന സ്വഭാവം ഉണ്ടായിരിക്കണം. കോളേജിൽ ലോൺ എടുത്തു പഠിക്കുന്ന മക്കളുണ്ടെങ്കിൽ ഫെബ്രുവരി അവസാനം ഫാഫ്‌സ യ്ക്ക്  വേണ്ടി ടാക്‌സ് ഫയൽ  ചെയ്തിരിക്കണം. ടാക്‌സ് ഐ.ആര്‍.എസിന്‌  കൊടുക്കേണ്ടി വരുന്ന അവസ്ഥയാണെങ്കിൽ റിട്ടയർമെന്റ്  പ്ലാനിൽ അല്ലെങ്കിൽ ഐ. ആറയിൽ യില്  കൂടുതൽ പണം ഇടാൻ ശ്രദ്ധിക്കുക.ഏജൻസി മുഖാന്തിരം ജോലി ചെയ്‌യുന്ന മെഡിക്കൽ പ്രൊഫഷണലുകൾ ഫോം പത്തു തൊണ്ണൂറ്റി ഒൻപതു ഉപയോഗിക്കുന്നതായിരിക്കും നല്ലതു.ജോലിയ്ക്കു വേണ്ടി ഉപയോഗിക്കുന്ന കാറിന്റെ മൈലേജിനു മറ്റും ടാക്‌സ് ആനുകൂല്യം കിട്ടും. ഐറ്റമായിസ് ഡിഡക്ഷന് ടാക്‌സിൽ ചെയ്യുംപോൾ വരുമാനത്തേക്കാൾ കൂടുതൽ ഡിഡക്ഷന് ശ്രമിക്കരുത്, പലപ്പോഴും ഓഡിറ്റിന് സാധ്യത കൂടും.വരുമാനവും ഡിഡക്ഷനും തമ്മിലുള്ള  അനുപാതകം ഒരു പരിധിയിൽ കൂടുതൽ ആവരുത്.കൂടാതെ മരിച്ചു പോയ ആൾക്കാരുടെ സോഷ്യൽ സെക്യൂരിറ്റി നംബർ ഉപയോഗിച്ചു കൂടുതൽ ടാക്‌സ് റിട്ടേൺ കിട്ടാൻ നോക്കരുത് . 

ചാരിറ്റികൾക്കു കൊടുക്കുന്ന സംഭാവനകളുടെ റെസിപ്റ് എപ്പോഴും സൂക്ഷിച്ചിരിക്കണം.വരുമാനത്തിന്റെ പത്തിനും പതിനഞ്ചിനും ഇടയ്ക്കു എങ്കിലും നികുതി കൊടുക്കണം, നികുതി കൊടുക്കുക എന്നത് ഒരു പൗരന്റെ കടമയായി കണക്കാക്കുക. അർഹിക്കുന്നതിനും കൂടുതൽ പണം ടാക്‌സ് റിട്ടേൺ വഴി കിട്ടാൻ നോക്കരുത്. വിദേശ ബാങ്കിലുള്ള നിക്ഷേപം പതിനായിരം ഡോളറിൽ കൂടുതൽ ഉണ്ടെങ്കിൽ ആ വിവരം ഡിക്ലയർ ചെയ്തിരിക്കണം.വിദേശ ബാങ്കുകാർ  അവരുടെ ബാങ്കിലുള്ള വൻ നിക്ഷേപ വിവരങ്ങൾ ഐ.ആര്‍. സിനെ അറിയിക്കുന്നുണ്ട് . സ്വന്തം ആയി വീട് ഉള്ളത് എപ്പോഴും നല്ലതാണു കാരണം മോർട്ടഗേജിന്റെ പലിശക്ക് നികുതി ആനുകൂല്യം കിട്ടും.ഇരുപത്തിനാലു വയസിൽ കൂടുതലുള്ള മക്കളെ വേറെ ടാക്‌സ് ഫയൽ ചെയ്യുന്നതായിരിക്കും നല്ലതു.കോളേജിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ് ലോൺ വഴി കൊടുക്കുന്ന ആയിരിക്കും ചിലപ്പോൾ നല്ലതു.ചിലർ ലോൺ എടുക്കാതെ സ്വന്തം കൈയിൽ നിന്ന് ട്യൂഷൻ ഫീസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്.ടാക്‌സ് സോഫ്ട്‍വെയറിൽ റെഡ് ഫ്ലാഗ് കണ്ടാൽ,തെറ്റുകൾ  ശരി ആക്കിയതിന് ശേഷമേ ഫയൽ ചെയ്യാവു.വരുമാനം കുറഞ്ഞവർക്ക് സൗജന്യമായി ഐ.ആര്‍. സിന്റെ വെബ് സൈറ്റ് വഴി ടാക്‌സ് ഫയൽ ചെയ്യാനുള്ള അവസരം ഉണ്ട്.കിട്ടിയ വരുമാനം  ഒരിക്കലും കുറച്ചു കാണിക്കാൻ ശ്രമിക്കരുത്, അത് ഓഡിറ്റിനുള്ള സാധ്യത കൂട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here