ഫാ:ഡേവിസ് ചിറമേലിന് എം.എസ് സുബ്ബലക്ഷ്മി മാനവ സേവാ പുരസ്കാരം. വർക്കല കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ക്ളാസിക്കൽ സിംഗർ എം.എസ് സുബ്ബലക്ഷ്മിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടന ജീവകാരുണ്യ പ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്കു ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ചലച്ചിത്ര, സാംസ്കാരിക, കായിക രംഗത്തു പ്രവർത്തിക്കുന്നവർക്കും അവാർഡ് ഉണ്ട്. മെയ് മാസം നടക്കുന്ന ചടങ്ങിൽ വി എസ്സ്വ അച്യുതാനന്ദൻ അവാർഡ്ന്തം സമ്മാനിക്കും
“വൺ ഡോളർ വിപ്ലവത്തിലൂടെ” അമേരിക്കൻ മലയാളികൾക്ക് പ്രിയങ്കരനായ ചിറമ്മേലച്ചന്റെ കഥ എത്ര എഴുതിയാലും മതിയാകില്ല. ഇപ്പോൾ അമേരിക്കയിൽ പര്യടനം നടത്തുന്ന അച്ചന്റെ സാന്നിധ്യം ഓരോ കുടുംബത്തിനും താങ്ങും തണലുമാണ്. വൃക്കകളിലൊന്ന് മുന്‍പരിചയവുമില്ലാത്ത ഒരാള്‍ക്ക് അച്ചൻ നല്‍കിയത് എന്തിനാണെന്ന് ചിന്തിക്കുന്നവരോട് ഫാ. ഡേവിസ് ചിറമേല്‍ പറയും: “താന്‍ ഉയര്‍ത്തുന്ന സന്ദേശത്തിന് താന്‍ തന്നെ ഉയര്‍ന്ന മാതൃക കാട്ടണം” എന്ന്.
എപ്പോഴും പുഞ്ചിരിച്ചുകൊണ്ടല്ലാതെ അച്ചന് ആരോടും സംസാരിക്കാറില്ല. ഈ ളോഹയ്ക്കുള്ളിലെ ശരീരത്തിലെ ഒരു ഭാഗം മറ്റൊരാള്‍ക്ക് നല്കി അവയവ ദാനത്തിന്റെ മഹത്വം അമേരിക്കന്‍ മലയാളികള്‍ക്കുകൂടി പങ്കുവയ്ക്കുകയാണ് അച്ചൻ “എന്റെ ചിന്തയില്‍ അവയവ ദാനം അതിര്‍ത്തികള്‍ കടക്കണം. അമേരിക്കക്കാരന്റെ അവയവം ഇന്ത്യയിലും, ഇന്ത്യക്കാരന്റെ അവയവം അമേരിക്കയിലും എത്തണം. നാം വിതയ്ക്കുന്നത് നമ്മുടെ നാളത്തെ തലമുറയാവണം കൊയ്യേണ്ടേത്. ഓരോ സമയത്തും നാം ചെയ്യേണ്ട ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ കാലം നിങ്ങളെ വലിച്ചെറിയും. അപ്പോഴേയ്ക്കും നഷ്ടപ്പെട്ട ജോലികളേയും അവസരങ്ങളേയും കുറിച്ച് പരിതപിക്കേണ്ടിവരും.”
കാരുണ്യത്തിന്റെ വലിയ പ്രസ്ഥാനമായി വളർന്ന അച്ചന്റെ വാക്കുകൾ മാത്രം മതി നമുക്ക് ധന്യരാകാൻ. അച്ചന് പുരസ്കാരങ്ങൾ ഇനിയും കിട്ടട്ടെ …. പ്രാർത്ഥന ..പ്രാർത്ഥന …..