എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും ,നന്മയുടെയും വിഷു ഈസ്റ്റര്‍ ആശംസകള്‍ അറിയിക്കുന്നതായി ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാനും, നാമം ,നായര്‍ മഹാമണ്ഡലം ചെയര്‍മാനുമായ മാധവന്‍ ബി നായര്‍ അറിയിച്ചു .ലോക മലയാളിയുടെ പുതുവത്സരദിനമാണ് വിഷു. ഐതീഹ്യപ്പഴമയില്‍ വിഷു വളരെ സമ്പന്നമായ ഒരു ചിത്രം പകരുന്നു.

ഐതീഹ്യങ്ങള്‍ എന്തുമാകട്ടെ, വിഷു മലയാളിയുടെ ഗൃഹാതുര സ്മരണകളുടെ ഭാഗമാണ്. വിഷുക്കണിയും വിഷുക്കൈനീട്ടവും ഏതു മലയാളിയാണ് ആജീവനാന്തം ഓര്‍ക്കാത്തത്? ആ നല്ല നാളുകളുടെ മധുരിമയില്‍ സ്വയമലിഞ്ഞ് ഊര്‍ജ്ജം നുകരാത്തത്? അതുപോലെ തന്നെയാണ് ഈസ്റ്ററും.ഒരു പീഡാനുഭവത്തിന്ന് ശേഷം വലിയ നന്മ ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് എല്ലായ്‌പ്പോലും കടന്നുവരും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈസ്റ്റര്‍ .യേശുക്രിസ്തുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നതും സഹനത്തിന്റെയും ,പീഡാനുഭവങ്ങളുടെയും അവസാനം വലിയ വിജയവും നന്മയും ഉയര്‍ച്ചയ്ക്കും ആത്മസാക്ഷാത്ക്കാരവും ലഭിക്കുന്നു .ഈ രണ്ടു നന്മകളുടെയും ആഘോഷമാണ് ഒരേ സമയത്തു വരുന്നത് .അത് ലോകത്തിനു ഭാരതം നല്‍കുന്ന മതേതര സങ്കല്‍പ്പവും ഭാരതത്തിന്റെ അഖണ്ഢതയും നല്‍കുന്ന സന്ദേശവുമാണ് .

ഈ സന്ദേശങ്ങളുടെ യഥാര്‍ത്ഥ വക്താക്കള്‍ ആണ് അമേരിക്കന്‍ മലയാളികള്‍.വിഷുവും ഈസ്റ്ററും ഏകോദര സഹോദരരെ പോലെ ആഘോഷിക്കുന്നു.അതില്‍ പങ്കാളികള്‍ ആകുക എന്നതും ഭാഗ്യം തന്നെ .എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ വിഷു ആശംസകള്‍.


madhavannair_2

LEAVE A REPLY

Please enter your comment!
Please enter your name here