പൊതുജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായ രീതിയില്‍ ആദ്യമായി ഒരു ഓണ്‍ലൈന്‍ മലയാളി യെല്ലോ പേജസ് വിജയകരമായി തുടങ്ങിയതിനു ശേഷം സഹായഹസ്തം (Helping Hand) എന്ന പേരില്‍ ഒരു Help Desk തുടങ്ങുവാന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ തീരുമാനിച്ചു. അധികം സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്ക് സഹായകരമായ രീതിയില്‍ തികച്ചും സൗജന്യമായി സംഘടനയുടെ ആസ്ഥാനമന്ദിരമായ സി.എം.എ ഹാളില്‍ (834 E Rand Rd, Suite 13, Mount Prospect, IL -60056) വെച്ച് വിവിധ ക്ലാസുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതായിരിക്കും.

സിറ്റിസണ്‍ഷിപ്പ് ഇന്റര്‍വ്യൂവിന് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് ഭാഷയില്‍ വലിയ പ്രാവീണ്യമില്ലാത്തവര്‍ക്കുള്ള പരിശീലനം, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാനപരിശീലനം, സോഷ്യല്‍മീഡിയ പ്രയോജനകരമായി ഉപയോഗിക്കുന്നവിധം, നാട്ടിലെ പാന്‍കാര്‍ഡിന്റെ അപേക്ഷ തയ്യാറാക്കുന്നതിനോ ഒ.സി.ഐ കാര്‍ഡിന്റെ അപേക്ഷതയ്യാറാക്കുന്നതിനോ ഉള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ചരമവാര്‍ത്തകള്‍ പത്രമാദ്ധ്യമങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി സാങ്കേതികപരിജ്ഞാനം കുറവുള്ളവര്‍ക്ക് എന്തു സഹായത്തിനും ചിക്കാഗോ മലയാളി അസോസിയേഷന്റെ സഹായഹസ്തവുമായി ബന്ധപ്പെടാം.

സംഘടനയുടെ മുന്‍ പ്രസിഡന്റ് ജോസഫ് നെല്ലുവേലില്‍, പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി എന്നിവര്‍ക്കാണ് ഈ ഹെല്‍പ്പ് ഡെസ്ക്കിന്റെ ഉത്തരവാദിത്വം എന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രഞ്ജന്‍ എബ്രഹാം (847 287 0661), ജിമ്മി കണിയാലി (630 903 7680), ജോസഫ് നെല്ലുവേലില്‍ (847 334 0456) അല്ലെങ്കില്‍ jimmykaniyaly @ gmail.com.

കഴിഞ്ഞ ദിവസം മൗണ്ട് പ്രോസ്‌പെക്ടിലെ സി.എം.എ ഹാളില്‍ കൂടിയ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. അതുപോലെതന്നെ സി.എം.എ ഹാള്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ സ്വന്തമാണെന്നും മറ്റൊരു സംഘടനയ്ക്കും ലീസിനു കൊടുത്തിട്ടില്ലയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഏതെങ്കിലും സംഘടനയുടെ പരിപാടികള്‍ സി.എം.എ ഹാളില്‍ വെച്ച് നടത്തിയാല്‍, അത് സി.എം.എ ഹാളില്‍ എന്നു തന്നെ പരസ്യപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

മെയ് മാസം ആറാം തീയതി നടത്തുന്ന സി.പി.ആര്‍ ക്ലാസ്, ജൂണ്‍ 17 ന് സകല മലയാളികള്‍ക്കുമായി നടത്തുന്ന സി.എം.എ പിക്‌നിക്, ജൂലൈ 22 ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, സെപ്റ്റംബര്‍ 2 ശനി 4മണിമുതല്‍ താഫ്റ്റ് ഹൈസ്കൂളില്‍ വെച്ച് ഓണാഘോഷം തുടങ്ങിയ പരിപാടികളിലേക്ക് താല്‍പര്യമുള്ള എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നു. യോഗത്തില്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു, ജേക്കബ് മാത്യു പുറയമ്പള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു പുത്തൂരാന്‍, ഷിബു മുളയാനിക്കുന്നേല്‍, സിബിള്‍ ഫിലിപ്പ്, സണ്ണി മൂക്കേട്ട്, സഖറിയ ചേലയ്ക്കല്‍, ടോമി അമ്പനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Renjan Abraham President

രഞ്ജന്‍ എബ്രഹാം (പ്രസിഡന്റ്)

Jimmy Kaniyaly

ജിമ്മി കണിയാലി (സെക്രട്ടറി)

Joseph Nelluvelil

 ജോസഫ് നെല്ലുവേലില്‍

LEAVE A REPLY

Please enter your comment!
Please enter your name here