ചിക്കാഗോ : 2017 സെപ്റ്റംബര്‍ നാലാം തീയതി തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി (7800 W.LYONS. St. Morton Grove IL USA 60016) മൈതാനിയില്‍ വച്ച് നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അഞ്ചാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിന്റെയും ഫണ്ട് റെയ്‌സിംഗ് ഉദ്ഘാടനം ക്ലബ്ബ് ആസ്ഥാനത്ത് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വച്ച് സെന്റ് മേരീസ് ക്‌നാനായ പള്ളി അസി. വികാരി ബഹു. ഫാ. ബോബന്‍ വട്ടപ്പുറം വടംവലിയുടെ പ്രധാന സ്‌പോണ്‍സറും തികഞ്ഞ കായികപ്രേമിയും എല്ലാവര്‍ക്കും ആദരണീയനുമായ ശ്രീ. ജോ പുതുശ്ശേരിയില്‍ നിന്നും ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ മലയാളി ബിസിനസ് രംഗത്തെ കുലപതിയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മെമ്പറുമായ ശ്രീ. ജോയി നെടിയകാലയില്‍ നിന്നും ഓം സമ്മാനമായ 5001 ഡോളറിന്റെ ചെക്ക് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലിനു കൈമാറി.

ചിക്കാഗോയില്‍ ബിസിനസ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനായ ബിസിനസ്സുകാരനാണ് ശ്രീ. സഞ്ജു പുളിക്കത്തൊട്ടി. അദ്ദേഹവും പ്രധാന സ്‌പോണ്‍സറായി കടന്നുവിരിക്കുകയാണ്. ശ്രീ. സഞ്ജു പുളിക്കത്തൊട്ടി ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക്ക് കൂവക്കാട്ടിലിന് ചെക്ക് കൈമാറി ഈ വടംവലി മാമാങ്കത്തിന് പൂര്‍ണ്ണ പിന്തുണ തിരിക്കുകയാണ്.

അതുപോലെ രണ്ടാം സമ്മാനം (3001 ഡോളര്‍) സ്‌പോണ്‍സര്‍ ചെയ്ത ഫിലിപ്പ് മുണ്ടപ്ലാക്കല്‍, മൂന്നാം സമ്മാനം (2001 ഡോളര്‍) സ്‌പോണ്‍സര്‍ ചെയ്ത കുളങ്ങര ഫാമിലിക്കു വേണ്ടി പീറ്റര്‍ കുളങ്ങര, നാലാം സമ്മാനം (1001 ഡോളര്‍) സ്‌പോണ്‍സര്‍ ചെയ്ത ബൈജു കുന്നേല്‍, ബെസ്റ്റ് കോച്ചിനെ സ്‌പോണ്‍സര്‍ ചെയ്ത ഫിലിപ്പ് പെരികലം എന്നിവരും ഈ ചടങ്ങില്‍ സിഹിതരായിരുന്നു.

ഈ ടൂര്‍ണമെന്റിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബ് പ്രസിഡന്റ് ജസ്റ്റിന്‍ തെങ്ങനാട്ട്, ചിക്കാഗോ കോസ്മ പോളിറ്റന്‍ ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് കുര്യന്‍, Bolingbrook Club ബിനോ നെല്ലാമറ്റം. ചിക്കാഗോയിലെ പ്രധാന വടംവലി ടീമുകളായ കോട്ടയം കിംഗ്‌സ്, റെഫ് ഡാഡീസ്, സെന്റ് സ്റ്റീഫന്‍ ഉഴവൂര്‍, അരീക്കര അച്ചായന്‍സ്, Chicago Trolly Pullers എന്നിവരും ഈ ചടങ്ങില്‍ സിഹിതരായിരുന്നു.

ഈ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിന്റെയും ചിലവിലേക്കുള്ള ഫണ്ട് റെയ്‌സിംഗിന് വലിയ ജനപിന്തുണയാണ് കിട്ടികൊണ്ടിരിക്കുന്നത് എന്ന് ചെയര്‍മാന്‍ സിറിയക് കൂവക്കാടനും ജനറല്‍ കണ്‍വീനര്‍ തമ്പി ചെമ്മാച്ചേലും ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ജോമോന്‍ തൊടുകയിലും സംയുക്തമായി പറഞ്ഞു.

പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ട്രഷറര്‍ ബിജു കരികുളം, ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍ എന്നിവര്‍ ഈ പരിപാടിക്ക് നേതൃത്വം കൊടുത്തു.

സജി മുല്ലപ്പള്ളി സ്വാഗതവും ബിജു കരികുളം നന്ദിയും പറഞ്ഞു. ജോസ് മണക്കാട്ട് എം.സിയായി പ്രവര്‍ത്തിച്ചു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
vadomvali_pic1 vadomvali_pic2 vadomvali_pic3 vadomvali_pic4 vadomvali_pic5

LEAVE A REPLY

Please enter your comment!
Please enter your name here