ചരിത്ര സന്ദര്‍ശനത്തിനായി സഊദിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാജ്യത്തെ പരമോന്നത സിവില്‍ ബഹുമതി നല്‍കി ആദരിച്ചു. ലോകത്ത് സുരക്ഷക്കായി നിലകൊള്ളുന്ന നിലപാടിന് അംഗീകാരമായിട്ടാണ് ബഹുമതി നല്‍കിയത്.

റിയാദിലെ റോയല്‍ കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ട്രംപിന്റെ കഴുത്തില്‍ അംഗീകാര മെഡല്‍ അണിയിച്ചു. സഊദി രാജകുടുംബാംഗങ്ങളും ഭരണരംഗത്തെ പ്രമുഖരും അമേരിക്കന്‍ ഉന്നതരും ചടങ്ങില്‍ പങ്കെടുത്തു. സഊദി സ്ഥാപകന്‍ കിങ് അബദുല്‍ അസീസ് രാജാവിന്റെ നാമധേയത്തില്‍ ഉള്ളതാണ് ബഹുമതി.

LEAVE A REPLY

Please enter your comment!
Please enter your name here