ഫിലഡല്‍ഫിയ: 15 സാംസ്കാരിക സംഘടനകളുടെ ഐക്യവേദിയായി, ഡെലവേര്‍ നദീതട സമൂഹത്തില്‍, മലയാള മേന്മകളെ  നേദിക്കുന്ന, “ട്രൈസ്റ്റേറ്റ് കേരളാ ഫോറം”, 2017 ഓണാഘോഷങ്ങള്‍ക്കുള്ള നാന്ദികുറിച്ചു. ചെയര്‍മാന്‍ റോണി വര്‍ഗീസ് (ചെയര്‍മാന്‍), സുമോദ് നെല്ലിക്കാലാ (ജനറല്‍ സെക്രട്ടറി), ടി ജെ തോംസണ്‍ (ട്രഷറാര്‍), രാജന്‍ സാമുവേല്‍ (ഓണാഘോഷസമിതി ചെയര്‍മാന്‍) എന്നിവര്‍ ക്രമീകരണ നടപടികള്‍ ചിട്ടപ്പെടുത്തി.  56 കാര്‍ഡ് ഗെയിംസ് കോര്‍ഡിനേറ്റര്‍ വിന്‍സന്‍റ് ഇമ്മാനുവേല്‍, സ്പോട്ഡ്സ് കോര്‍ഡിനേറ്റര്‍ ദിലീപ് ജോര്‍ജ്, അടുക്കളത്തോട്ടം മൂല്യനിര്‍ണ്ണയ സമിതി കോര്‍ഡിനേറ്റര്‍ മോഡി ജേക്കബ്, കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനൂപ് ഏ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം സെക്രട്ടറി ജോഷി കുര്യാക്കോ സ്സ്, ജോയിന്‍റ് ട്രഷറാര്‍ ലെനോ സ്കറിയാ,  മുന്‍ ചെയര്‍മാന്മരായ ജോര്‍ജ് ഓലിക്കല്‍, പി ഡി ജോര്‍ജ് നടവയല്‍, അലക്സ് തോമസ്, ഫീലിപ്പോസ് ചെറിയാന്‍ എന്നിവര്‍ വിവിധ കാര്യ ക്രമങ്ങള്‍ക്ക് ചുമതലയേറ്റു.
സെപ്റ്റംബര്‍ 3 ഞായറാഴ്ച്ച വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ ഫിലഡല്‍ഫിയാ സെന്‍റ് തോമസ് സീറോ മലബര്‍ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷങ്ങള്‍.

ഓഗസ്റ്റ് 19നുള്ള 56 ചീട്ടുകളി മത്സരവും, സെപ്റ്റംബര്‍ 3ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ആരംഭിക്കുന്ന വടംവലി മത്സരവും ഫിലഡല്‍ഫിയാ സെന്‍റ് തോമസ് സീറോ മലബര്‍ അങ്കണത്തിലാണ് നടക്കുക.
“ട്രൈസ്റ്റേറ്റ് കേരളാ ഫോറം”, 2017 ഓണാഘോഷ പങ്കാളികളില്‍ നറുക്കു വീഴുന്ന ഒരു ഭാഗ്യശാലിക്ക് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക്  മടക്കയാത്രയ്ക്കുള്‍പ്പെടെ വിമാനടിക്കറ്റ് ഫിലഡല്‍ഫിയയിലെ ഗ്ലോബല്‍ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോണീ വര്‍ഗീസ് (267-243-9229), സുമോദ് നെല്ലിക്കാലാ (267-322-8527), തോംസണ്‍ 215-429-2422, രജന്‍ സാമുവേല്‍ ( 215-435-1015)

Tri2 tri3

LEAVE A REPLY

Please enter your comment!
Please enter your name here