അസാധ്യമായി ഒന്നുമില്ലെന്ന നെപ്പോളിയന്‍ വചനങ്ങള്‍ ഏറെ പരിചിതമാണ്. ഉറച്ച തീരുമാനവും വല്ലുവിളികളെ അതിജീവിക്കാനുള്ള ധൈര്യവുമുണ്ടെങ്കില്‍ ഏതു പ്രതിസന്ധികളേയും നമുക്ക് മറികടക്കാം. അസാധ്യമെന്ന് കരുതുന്നതെല്ലാം സാധ്യമാക്കാം. ജീവിതം കൊണ്ട് ഇത് തെളിയിച്ചവര്‍ ധാരാളമാണ് നമുക്ക് ചുറ്റും. അവരുടെ പട്ടികയിലേക്ക് ഇതാ ഒരു മിടുക്കി കൂടി.

കാന്‍സറിന്റെ കാര്‍ന്നു തിന്നുന്ന വേദനകളെ അതിജീവിച്ച് സി.ബി.എസ്.ഇ പത്താക്ലാസ് പരീക്ഷക്ക് 81 ശതമാനം മാര്‍ക്ക് നേടിയ ഗോരഖ്പൂര്‍ സ്വദേശി സുപ്രിയ ആണ് ആ കൊച്ചുമിടുക്കി.

മൂന്ന് വര്‍ഷമായി രക്താര്‍ബുദ ബാധിതയാണ് സുപ്രിയ. തന്റെ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും പിതാവിനും മാതാവിനുമായി നീക്കി വെക്കുകയാണ് സുപ്രിയ. കാരണം അവരാണ് പാതിവഴിയില്‍ പതറി നിന്ന അവളെ ഉയിര്‍ത്തെഴുനേല്‍പിച്ചത്. ധൈര്യം പകര്‍ന്ന് ഈ ഉന്നത വിജയം വരെ എത്തിച്ചത്.  നേട്ടത്തില്‍ സന്തോഷമുണ്ടെഅകിലും ഒന്നാം റാങ്കുകാരിയാവുക എന്ന പിതാവിന്റെ സ്വപനം സാധ്യമായില്ലല്ലോ എന്ന കുഞ്ഞു സങ്കടം സുപ്രിയയില്‍ ബാക്കിയാവുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here