സൗത്ത് കരോളിന: വിജയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തിയ ജോര്‍ജിയായില്‍ വമ്പിച്ച പരാജയം ഏറ്റുവാങ്ങിയ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സൗത്ത് കരോളിനായിലും വിജയിക്കുവാന്‍ കഴിയാതിരുന്നത് കനത്ത പ്രഹരമായി. യു എസ് ഹൗസിലേക്ക് ജൂണ്‍ 20 ചൊവ്വാഴ്ച നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

നവംബറിലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം യു എസ് ഹൗസിലേക്ക് നടന്ന നാല് തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയപ്പെട്ടതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

സൗത്ത് കരോളിനായില്‍ നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റാള്‍ഫ് നോര്‍മന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആര്‍ച്ചി പാര്‍നെലിനെ നേരിയ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചും മൊണ്ടാന, കാന്‍സസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജി ഒ പി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

ട്രമ്പ് പ്രസിഡന്റ് പദം ഏറ്റെടുത്തതിന് ശേഷം പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ക്കുള്ള വോട്ടര്‍മാരുടെ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് റിപിപബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടു.

അതേ സമയം തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഭാവിയെകുറിച്ചുള്ള ആശങ്കയും സജ്ജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു.

rep

LEAVE A REPLY

Please enter your comment!
Please enter your name here