വാഷിംഗ്ടണ്‍ ഡി സി: മോഡി സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കുന്ന ‘ആന്റി മിഷനറി ലൊ’ പിന്‍വലിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ ശക്തമായ സമ്മര്‍ദ്ധം ചെലുത്തുവാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനോട് ആവശ്യപ്പെടുന്ന സെനറ്റര്‍മാര്‍ ഒപ്പിട്ട കത്ത് ജൂണ്‍ 26 തിങ്കളാഴ്ച പ്രതിസന്ധീകരണത്തിന് നല്‍കി.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനുകള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് നല്‍കിവന്നിരുന്ന ധനസഹായം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ഗവണ്മണ്ട് നിരോധിച്ചിരുന്നു. ക്രിസ്ത്യന്‍ മിഷനറി സംഘടനകള്‍ ഉള്‍പ്പെടെ 10000 സംഘടനകള്‍ക്കാണ് ഇന്ത്യയില്‍ ‘ആന്റി മിഷനറി ലൊ’ നിലവില്‍ വന്നതിന് ശേഷം ലൈസന്‍സ് നഷ്ടമായത്. 2014 മോഡി അധികാരത്തില്‍ വന്നതിന് ശേഷം ഹിന്ദു സംസ്‌ക്കാരത്തിന് ഊന്നല്‍ നല്‍കി ഇന്ത്യന്‍ സാമ്പത്തിക രംഗം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക നിയമം നടപ്പിലാക്കിയത്.

ഇന്ത്യയില്‍ മത സ്വാതന്ത്രം ഹനിക്കപ്പെടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്. നോണ്‍ പ്രോഫിറ്റബള്‍ ഓര്‍ഗനൈസേഷന്‍ വഴി വിതരണം ചെയ്യുന്ന പണം വിഭാശീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നുള്ള വാദം അംഗീകരിക്കാനാവില്ല. റോയ് ബ്ലന്റ്, മൈക്ക് കാര്‍പൊ, ജോണ്‍ കെന്നഡി, ഏമി ക്ലൊബുച്ചര്‍, ജെയിംസ് ലാങ്ക്‌ഫോര്‍ഡ്, തൂടങ്ങിയ റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് സെനറ്റര്‍മാര്‍ ഒപ്പിട്ട് ട്രംമ്പിന് സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടികാണിക്കുന്നു. ട്രമ്പുമായുള്ള കൂടികാഴ്ചയില്‍ ഈ ആഴശ്യങ്ങള്‍ പരിഗണിക്കപ്പെടുമോ എന്ന്‌റിയുന്നതിന് ചാരിറ്റി സംഘടനകള്‍ കാത്തിരിക്കുകയാണ്.

My Approved Portraits james-lankford

LEAVE A REPLY

Please enter your comment!
Please enter your name here