ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ക്നാനായ റീജിയൻ ഫാമിലി കോൺഫറൻസിന്റെ രണ്ടാം ദിനം അനുഗ്രഹദായകമായി പര്യവസാനിച്ചു. ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ. ജോയി ആലപ്പാട്ടിന്റെയും ക്നാനായ റീജിയനിലെയും വൈദീകരുടെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് രണ്ടാം ദിനം ആരംഭിച്ചത്. ദിവ്യബലിക്ക് ശേഷം പ്രമുഖ ദൈവ ശാസ്ത്ര പണ്ഡിതനും വചനപ്രഘോഷകനുമായ ഫാ. ജോസഫ് പാമ്പ്ലാനിയുടെ വചന പ്രഘോഷണം കുടുംബ ജീവിതത്തിന്റെ അന്തസത്തയും പ്രാധാന്യവും വെളിവാക്കുന്നതായിരുന്നു. ഉച്ചകഴിഞ്ഞ് സീറോ മലബാർ രൂപതയുടെ ഫാമിലി കമ്മീഷൻ സെക്രട്ടറി തോമസ് പുളിക്കഫാ. തോമസ് ലോയ ഡോ.ൽ ക്നാനായ റീജിയൺ ഫാമിലി കമ്മീഷൻ അംഗം അജിമോൾ പുത്തെൻപുരയിൽ എന്നിവർ ക്ളാസുകൾ നയിച്ചു. 

വൈകിട്ട് നടത്തപ്പെട്ട കലാ സന്ധ്യ വൈവിധ്യമാർന്ന കലാപരിപാടികളുടെ മാമാങ്കം തന്നെയാണ് തീർത്തത്. മാർഗ്ഗം കളിയും ഫയൂഷൻ ഡാൻസുകളും  ക്നാനായ റീജിയണിലെ വൈദീകർ ചേർന്നവതരിപ്പിച്ച ഗാനമേളയും വിവിധ ഇടവകകളിൽ നിന്നുള്ളവർ അവതരിപ്പിച്ച മറ്റ് കലാ പരിപാടികളും ഫാമിലി കോൺഫ്രൻസ് വർണ്ണശബളമാക്കി. ക്നാനായ റീജിയണിലെ നാലോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളെ വേദിയിൽ വച്ച് പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. ഏഴുമക്കളുള്ള ചിക്കാഗോയിലെ ജെയിംസ് മന്നാകുളത്തിന്റെ കുടുംബമാണ് ഒന്നാമതായി ആദരം ഏറ്റുവാങ്ങാൻ എത്തിയത്. സന്ദവും ദിനത്തിന്റെ അവസാനം കുറിച്ചുകൊണ്ട് വൈദീകർ നേതൃത്വം നൽകിയ ചെയിൻ സോങ് ഹാളിൽ തിങ്ങി നിറഞ്ഞ ക്നാനായ സമൂഹത്തെ ഇളക്കി മറിച്ചു. ഫാ. ഫിലിപ്പ് രാമച്ചനാട്ട്, ഫാ. റെനി കട്ടേൽ, ഫാ. സുനി പടിഞ്ഞാറേക്കര എന്നിവരാണ് ഈ സംഗീത പരിപാടിക്ക് നേതൃത്വം നൽകിയത്. ചിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് താൻ തന്നെ രചിച്ച്, പത്മശ്രീ ശ്രീ കെ ജെ യേശുദാസ് പാടിയ കാനായിലെ കല്യാണ നാളിൽ എന്ന ഹിറ്റ് ക്രിസ്തീയ ഗാനം വേദിയിൽ പാടിയത് കാണികൾക്ക് പുതിയ ഒരു അനുഭവമാണ് നൽകിയത്. 
 
ചിക്കാഗോ സെന്റ് മേരീസിൽ മുതിർന്നവർക്കായി നടത്തപ്പെട്ട പരിപാടികൾക്ക് സമാന്തരമായി ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ഇടവകയിൽ യുവജനങ്ങൾക്ക് വേണ്ടി നടത്തപ്പെട്ട പരിപാടികൾ  ആരംഭിച്ചത് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട വി. കുർബ്ബാനയോടെയാണ്. തുടർന്ന് യുവജനങ്ങൾക്ക് പിതാവുമായി ആശയ സംവാദം നടത്തുവാൻ അവസരം നൽകി. തുടർന്ന് കൈറോസ് യൂത്ത്  റെജി കൊട്ടാരം ക്ലാസ്സ് നയിച്ചു. ഉച്ച കഴിഞ്ഞ് സുപ്രസിദ്ധ വചന പ്രഘോഷകൻ ഫാ. തോമസ് ലോയ, ഡോ, അലക്സ് ഗോട്ടൈ എന്നിവരുടെ ക്ലാസ്സുകൾ യുവജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. യുവജനങ്ങൾക്ക് വേണ്ടി കബഡി ഉൾപ്പെടെ കായിഎ ഉല്ലാസത്തിന് അനുയോജ്യമായ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. യുവജനങ്ങളുടെ ആത്മീയ പരിപോഷണത്തിനായി നടത്തപ്പെട്ട ആരാധനയിലും യുവജനങ്ങൾ പങ്കുചേർന്നു. 
 
വ്യക്തമായ ആസൂത്രണത്തോടെ കുടുംബങ്ങളുടെയും യുവജനങ്ങളുടെയും സഭാത്മകമായ നവീകരണം ലക്ഷ്യമാക്കി നടത്തപ്പെട്ട പരിപാടികൾ ആശയ സമ്പുഷ്ടവും അർത്ഥപൂർണവുമായ ഒരു ദിനമാണ് സമ്മാനിച്ചത് എന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി. 
 
കൂടുതൽ ചിത്രങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോട്ടോസ് ലിങ്ക് സന്ദർശിക്കുക 
fam conf day 2 IMG_1282 IMG_1284

LEAVE A REPLY

Please enter your comment!
Please enter your name here