കൊളംബസ് പട്ടണത്തിൽ ആദ്യമായി നടന്ന നോർത്തമേരിക്കൻ മലയാളി പെന്തക്കോസ്തു കോൺഫ്രൻസ് ജൂലൈ 2 -നു വിജയകരമായി  പരിസമാപിച്ചു. ജൂൺ 29 -നു പാസ്റ്റർ ജേക്കബ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കൺവീനർ പാസ്റ്റർ ടോമി ജോസഫ് ഉത്‌ഘാടനം ചെയ്തു. വളരെ ചുരുക്കം വിശ്വാസികൾ മാത്രം പാർക്കുന്ന കൊളംബസ് പട്ടണത്തിൽ ഈ കോൺഫ്രൻസിനായി ഒരു വലിയ വിശ്വാസി സമൂഹം കൂടി വന്നത് സംഘാടകരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സമ്മേളനത്തിന്റെ ആദ്യ ദിനം മുതൽ തന്നെ ആത്മീയ ഉണർവിന്റെ ശക്തമായ സാന്നിധ്യം പങ്കെടുത്ത ഏവർകും അനുഭവേദ്യമായിരുന്നു.

   നാട്ടിൽ നിന്നും നോർത്തമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന ദൈവദാസൻന്മാരുടെ അനുഗ്രഹീത സന്ദേശങ്ങൾ പണ്ടെടുത്തവരിൽ ആത്മീക ഉണർവ് പകരുന്നതിനു  കാരണമായി.  കുഞ്ഞാടെ നീ യോഗ്യൻ എന്ന തീമിനെ ആസ്പദമാക്കി  പാസ്റ്റര്മാരായ കാനം  അച്ഛൻ, വി. ജെ തോമസ്, പി. ടി. തോമസ്, വിൽസൺ ജോസഫ്, ബെനിസൺ മത്തായി, ലഫായത്തു സ്കെയിൽസ് , ഓ. എം രാജുകുട്ടി ഷിബു തോമസ്, മോനിസ് ജോർജ് എന്നിവർ ശക്തമായ വചന ശുശ്രുഷ നിർവഹിച്ചു.

   ബ്രദർ ഫിന്നി സാമിന്റെ നേതൃത്വത്തിൽ പിസിനാക് നാഷണൽ ടീം കോൺഫ്രൻസിൽ മനോഹരമായ ഗാന ശുശ്രുഷ നിർവഹിച്ചു. അത് കൂടാതെ സിസ്റ്റർ പെർസിസ് ജോൺ ഇവ. ശ്രീജിത്ത്എബ്രഹാം, പാസ്റ്റർ കെ. പി. രാജൻ എന്നിവരും ഗാനശുശ്രുഷകൾക്കു നേതൃത്വം നൽകി.

    യുവജന സമ്മേളനങ്ങളിൽ പാസ്റ്റർ ജെറിൻ, പാസ്റ്റർ നാറ്റ് ഷാറ്റലിന് എന്നിവരും, സഹോദരിമാരുടെ സമ്മേളനങ്ങളിൽ സിസ്റ്റർ സൂസൻ ജോർജ്, സിസ്റ്റർ ലീലാമ്മ സാമുവേൽ എന്നിവരും ശക്തമായ ദൂതുകൾ ജനങ്ങൾക്കു നൽകി. കൂടാതെ ഹിന്ദിയിൽ നടന്ന സമ്മേളദനവും ചിൽഡ്രൺസിനായി നടത്തിയ പ്രത്യേക പ്രോഗ്രാമുകളും ഈ വർഷത്തെ കോണ്ഫ്രന്സിനെ  ശ്രദ്ധേയമാക്കി. കോൺഫ്രൻസിൽ നാല് യൗവനക്കാർ പൂര്ണസമായ സുവിശേഷ പ്രവർത്തനത്തിനായി  സമർപ്പിക്കപ്പെട്ടു.

  കൺവീനർ പാസ്റ്റർ ടോമി ജോസഫ്, സെക്രട്ടറി ജെയിംസ് എബ്രഹാം, ട്രഷറർ സാക് ചെറിയാൻ എന്നിവർ കോണ്ഫ്രന്സിനു ശക്തമായ നേതൃത്വം നൽകി. സുതാര്യമായ സാമ്പത്തിക അച്ചടക്കത്തോടെ ആത്മീക ദര്ശനത്തോടെ നടത്തിയ ഈ കോണ്ഫ്രന്സിന്റെ സംഘാടകരെ കടന്നു വന്ന വിശ്വസി സമൂഹം മുക്തകണ്ഠം അനുമോദിക്കുകയുണ്ടായി. കോണ്ഫ്രന്സിന്റെ അനുഗ്രഹീത സമാപ്തിക്കു  365 ദിവസവും നടന്ന പ്രാർത്ഥന  നിദാനമായി.  കോൺഫ്രൻസിൽ പണ്ടെടുത്തവരോടും സാമ്പത്തിക സഹായങ്ങൾ ചെയ്തവരോടുമുള്ള നിസ്സീമമായ നന്ദി സംഘാടകര്‍ അറിയിക്കുന്നു.

pcnak 2017 Executives PCNAK 1.news PCNAK2.news

LEAVE A REPLY

Please enter your comment!
Please enter your name here