epa05625231 A bank executive counts new 2000 Indian rupee notes at a bank in Srinagar, the summer capital of Indian Kashmir, 10 November 2016. In a major decision, Indian Prime Minister, in an address to the nation has stated that currency notes with denomination values of INR 500 (about 7.5 US dollars) and INR 1000 (about 15 US dollars) respectively will be invalid and will be discontinued from midnight of 08 November 2016. Indian government also introduced the new notes of INR 500 (about 7.5 US dollars) and INR 2000 (about 30 US dollars) and citizens would be allowed to exchange their old currency notes through the banks and post offices till 30 December 2016. This is being considered as a major step towards curbing the problem of black money. EPA/FAROOQ KHAN

ന്യൂഡല്‍ഹി: പ്രവാസികളുടെ പോക്കറ്റ് ചോര്‍ത്താന്‍ നിയമക്കുരുക്കുകള്‍ ഏറെയുള്ളപ്പോള്‍ കരുതലോടെയിരുന്നാല്‍ പണം നഷ്ടപ്പെടില്ല. അതിനാവശ്യം നിയമങ്ങളെക്കുറിച്ചുള്ള അവബോധമാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായോ ഇടവിട്ടോ 182 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയില്‍ താമസിച്ചിരുന്നവരെ തൊട്ടടുത്ത വര്‍ഷം പ്രവാസിയായി കണക്കാക്കും. ദീര്‍ഘകാലത്തേക്കു വിദേശരാജ്യങ്ങളില്‍ താമസിക്കുന്നവരും പ്രവാസി ഇന്ത്യക്കാരാണ്. ജോലിക്കും മറ്റുമായി ഇത്തരത്തില്‍ വിദേശത്തേക്കു പോകുന്നവര്‍ ആ സാമ്പത്തിക വര്‍ഷം മുതല്‍ തന്നെ എന്‍ആര്‍ഐ സ്റ്റാറ്റസില്‍ എത്തും. ഒരാള്‍ പ്രവാസി ഇന്ത്യക്കാരനാണെന്നു നിര്‍വചിക്കുന്നതും ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതും ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമാ), ആദായനികുതി നിയമം എന്നിവയുമായി ബന്ധപ്പെട്ടാണ്.

ബാങ്ക് അക്കൗണ്ടുകളില്‍ വിദേശ നാണയത്തില്‍ നടത്തുന്ന ഇടപാടുകള്‍, ഓഹരികളിലും ഭൂമിയിലും മറ്റ് ആസ്തികളിലും നടത്തുന്ന നിക്ഷേപം, വിദേശത്തു നേടിയ പണം കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും തുടങ്ങിയവയൊക്കെ ഫെമായില്‍ നിര്‍വചിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലെ ആസ്തികളും വ്യത്യസ്ത വരുമാന മാര്‍ഗങ്ങളിലെ ആദായനികുതി സംബന്ധിച്ച കാര്യങ്ങളുമാണ് ആദായനികുതി നിയമത്തിന്റെ പരിധിയിലുള്ളത്.
എന്‍ആര്‍ഇ അക്കൗണ്ടുകള്‍ അഥവാ നോണ്‍ റസിഡന്റ് (എക്‌സ്റ്റേണല്‍) റുപ്പി അക്കൗണ്ടുകള്‍ പ്രവാസികള്‍ക്കു തുടങ്ങാവുന്ന സാധാരണ സേവിങ്‌സ് അക്കൗണ്ടുകളാണ്. ഇന്ത്യന്‍ രൂപയില്‍ നിലനിര്‍ത്തുന്ന അക്കൗണ്ടില്‍ വിദേശത്തുനിന്നു അംഗീകൃത കറന്‍സികളില്‍ പണം അയയ്ക്കുകയോ അവധിക്കാലത്ത് ഇന്ത്യയിലെത്തുമ്പോള്‍ വിദേശ കറന്‍സിയായും ട്രാവലേഴ്‌സ് ചെക്കായും തുക നിക്ഷേപിക്കുകയോ ആവാം.
ഇന്ത്യയിലുള്ള എന്‍ആര്‍ഇ അക്കൗണ്ടുകളില്‍ നിന്നോ ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ടുകളില്‍നിന്നോ പണം മറ്റ് എന്‍ആര്‍ഇ അക്കൗണ്ടുകളിലേക്കു മാറ്റാം. സാധാരണ സേവിങ്‌സ് അക്കൗണ്ടുകളിലെ പോലെ പലിശ ലഭിക്കും. സ്ഥിരനിക്ഷേപങ്ങള്‍ക്കു ലണ്ടന്‍ ഇന്റര്‍ബാങ്ക് നിരക്കുകളുടെ അടിസ്ഥാനത്തിലാണു പലിശ നല്‍കുക. അക്കൗണ്ടുകളില്‍ ബാക്കി നില്‍ക്കുന്ന തുക എപ്പോള്‍ വേണമെങ്കിലും വിദേശത്തേക്കും അയയ്ക്കാം.
ജോലിക്കായി വിദേശത്തേക്കു പോകുന്നതിനു മുന്‍പ് നിലവിലുള്ള ബാങ്ക് അക്കൗണ്ട് എന്‍ആര്‍ഒ അക്കൗണ്ടായി മാറ്റാവുന്നതാണ്. ഇന്ത്യയില്‍ താമസിക്കുന്നവരുമായി ജോയിന്റ് ആയിട്ടും അല്ലാതെയും പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ട് തുടങ്ങാം. സേവിങ്‌സ് അക്കൗണ്ടായും സ്ഥിരനിക്ഷേപമായും തുടങ്ങാവുന്ന എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ ഇന്ത്യന്‍ രൂപയിലാണു വിനിമയം.
വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഒരു സാമ്പത്തിക വര്‍ഷത്തില്‍ ദശലക്ഷം യുഎസ് ഡോളറിനു തുല്യമായ തുക വരെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിദേശത്തേക്കു പിന്‍വലിക്കാം. നാട്ടിലെ വരുമാനത്തിന് ആദായനികുതി നല്‍കിയശേഷമാണ് ഇത് അനുവദിക്കുക. യുഎസ് ഡോളര്‍, പൗണ്ട് സ്റ്റെര്‍ലിങ്, യൂറോ, ജാപ്പനീസ് യെന്‍, ഓസ്‌ട്രേലിയന്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍ എന്നിങ്ങനെ ആറു വിദേശ കറന്‍സികളില്‍ തുടങ്ങാവുന്ന സ്ഥിരനിക്ഷേപമാണ് ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ടുകള്‍ അഥവാ എഫ്‌സിഎന്‍ആര്‍ അക്കൗണ്ടുകള്‍.
ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള കാലാവധിക്ക് ഈ അക്കൗണ്ട് തുടങ്ങാം. നിക്ഷേപത്തുകയ്ക്കും പലിശത്തുകയ്ക്കും ആദായനികുതി നല്‍കേണ്ടതില്ല. ഇന്ത്യന്‍ രൂപയില്‍ അക്കൗണ്ട് തുടങ്ങാനാകില്ല. എന്‍ആര്‍ഇ അക്കൗണ്ടിലേക്കു പണം അടയ്ക്കുന്നതുപോലെ എഫ്‌സിഎന്‍ആര്‍ അക്കൗണ്ടുകളിലേക്കും പുറത്തുനിന്നു പണം അടയ്ക്കാം. മുതലും പലിശയും പൂര്‍ണമായും വിദേശത്തേക്കു പിന്‍വലിക്കാം. വിദേശ കറന്‍സികളുടെ വിലയിലുണ്ടാകുന്ന വ്യത്യാസവും നഷ്ടസാധ്യതയും നിക്ഷേപത്തെയും ബാധിക്കും.
വിദേശത്തേക്കു മടങ്ങിപ്പോകണമെന്ന ഉദ്ദേശ്യത്തോടെയോ അല്ലാതെയോ ഇന്ത്യയില്‍ വന്നു താമസിക്കുന്നവര്‍ക്കു തങ്ങളുടെ സമ്പാദ്യം വിദേശ നാണയമായിത്തന്നെ സൂക്ഷിക്കാന്‍ സഹായിക്കുന്നതാണ് ഫോറിന്‍ കറന്‍സി റസിഡന്റ് അക്കൗണ്ടുകള്‍. ഇത്തരം അക്കൗണ്ടുകളിലുള്ള സമ്പാദ്യങ്ങള്‍ക്ക് ആദായനികുതി നല്‍കേണ്ടതില്ല. ഏഴു വര്‍ഷം
ഫോറിന്‍ കറന്‍സി റസിഡന്റ് അക്കൗണ്ടിലുള്ള തുക ഇന്ത്യയിലും വിദേശത്തും നിക്ഷേപിക്കുന്നതിനും ചെലവാക്കുന്നതിനും നിയന്ത്രണങ്ങളില്ല. പില്‍ക്കാലത്ത് വിദേശത്തേക്കു മടങ്ങുമ്പോള്‍ ഇത്തരം അക്കൗണ്ടുകളിലുള്ള ബാലന്‍സ് തുക എന്‍ആര്‍ഇ, എഫ്‌സിഎന്‍ആര്‍ തുടങ്ങിയ അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്യാം.
പ്രവാസ ജീവിതത്തിനുശേഷം ഇന്ത്യയിലേക്കു തിരിച്ചുവരുന്നവരെ സാധാരണഗതിയില്‍ നോട്ട് ഓര്‍ഡിനറിലി റസിഡന്റ് അഥവാ (എന്‍ഒആര്‍) എന്നു പരിഗണിക്കപ്പെടും. രണ്ടുവര്‍ഷമെങ്കിലും പ്രവാസിയായിരുന്ന ആള്‍ ഇന്ത്യയിലേക്കു മടങ്ങിവന്നാല്‍ ഒന്‍പതു വര്‍ഷം വരെ എന്‍ഒആര്‍ ആയിരിക്കും. ഇങ്ങനെ നാട്ടില്‍ തിരിച്ച് എത്തുമ്പോള്‍ എന്‍ആര്‍ഇ, ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ടുകള്‍ റസിഡന്റ് ഫോറിന്‍ കറന്‍സി അക്കൗണ്ടുകളായി മാറ്റാം. സ്ഥിര നിക്ഷേപങ്ങള്‍ അവയുടെ കാലാവധി വരെ തുടരുകയുമാവാം. എന്‍ആര്‍ഇ സേവിങ്‌സ് അക്കൗണ്ട് എന്‍ഒ ആര്‍ അക്കൗണ്ട് ആയി മാറ്റാവുന്നതാണ്. കൂടാതെ നാട്ടില്‍ താമസിക്കുന്നവര്‍ക്ക് വിദേശ കറന്‍സിയില്‍ തുടങ്ങാവുന്ന ഫോറിന്‍ കറന്‍സി റസിഡന്റ് അക്കൗണ്ടുകളും ഉണ്ട്.
അടുത്ത ബന്ധുക്കളുടെ പേര് എന്‍ആര്‍ഇ അക്കൗണ്ടില്‍ ചേര്‍ക്കാന്‍ സാധിക്കില്ലെങ്കിലും, ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക്, നാട്ടില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കളെയും സൂഹൃത്തുക്കളെയും തങ്ങളുടെ അക്കൗണ്ടില്‍ ഇടപാടു നടത്തുന്നതിനായി അധികാരപ്പെടുത്താവുന്നതാണ്. മാന്‍ഡേറ്റ് ലെറ്റര്‍ അഥവാ ലെറ്റര്‍ ഓഫ് അതോറിറ്റി എന്നറിയപ്പെടുന്ന ഫോം പൂരിപ്പിച്ച് ഒപ്പിട്ടു ബാങ്കില്‍ നല്‍കിയാല്‍ ഇതു സാധ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here