ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വാനിയ ട്രൈസ്റ്റേറ്റ് ഏരിയായില്‍ താമസിച്ചിരുന്ന 150 ഓളം ക്രൈസ്തവ വിശ്വാസികളെ ചേര്‍ത്ത് രൂപീകൃതമായ ഒരു വലിയ പ്രസ്ഥാനമായിരുന്നു കെ.സി.എ.എച്ച് അഥവാ കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ്.  തുടക്കത്തില്‍ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായി ടെ ക്ലാസിലെ റോയിസ് സിറ്റി ആ സ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു.  ഓരോ മെമ്പര്‍മാരില്‍ നിന്നും തുടക്കത്തില്‍ 25,000 ഡോളര്‍, അതായത് മൂന്നേമുക്കാല്‍ മില്ല്യന്‍ ഡോളര്‍, വാങ്ങിയശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്.   

    ടെ ക്ലാസിലെ റോയിസ് സിറ്റിയില്‍ കേരളത്തനിമയില്‍ ഒരു മിനികേരളം നിര്‍മ്മിക്കുക എന്നുള്ളതായിരുന്നു ഇതിന് രൂപം നല്‍കിയവരുടെ സ്വപ്നം വളരെ പെട്ടെന്നു തന്നെ 400-ല്‍ പരം ഏക്കര്‍ സ്ഥലം വാങ്ങുകയും ചെയ്തു.  പക്ഷേ, വാങ്ങിയ സ്ഥലം പാടം പോലുള്ള ചതുപ്പുനിലം ആയതിനാല്‍ അവിടെ വീടു  പണിയത്തക്കവിധത്തില്‍ ലെവലാക്കിയെടുക്കുന്നതിന് വാങ്ങിയ വിലയെക്കാള്‍ കൂടുതല്‍ മുടക്കേണ്ടതായിവന്നു.  ഒടുവില്‍ മെമ്പര്‍മാരില്‍ നിന്നും 8% പലിശ കൊടുക്കാമെന്നവാക്കില്‍ ഒന്നരമില്ല്യന്‍ ഡോളറിലെധികം പല ഗഡുക്കളിലായി വാങ്ങി.  വൈദികരാണ് പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് എന്ന കാരണത്താല്‍ തന്നെ നല്ല  വിശ്വാസികളില്‍ പലരും കൈ അയഞ്ഞു സഹായിച്ചു എന്നു പറയേണ്ടതില്ലല്ലോ. അത്ര നല്ല വിശ്വാസിക ഇല്ലായിരുന്ന ചുരുക്കം ചിലരെങ്കിലും ഈ പോക്കുപോയാല്‍ പ്രസ്ഥാനം വിജയത്തിലെത്തുകയില്ല എന്ന് പറഞ്ഞെങ്കിലും അവര്‍ വിശ്വാസമില്ലാത്തവരെന്ന പേരില്‍ പുറന്തള്ളപ്പെട്ടു എന്ന് ഇപ്പോഴെങ്കിലും അറിയാന്‍ കഴിയുന്നു.

    2000-ാം ആണ്ടിന്‍റെ തുടക്കത്തില്‍ ആരംഭിച്ച പ്രസ്ഥാനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീടുകള്‍ വയ്ക്കാനാവാതെ വിഷമിച്ചുകൊണ്ടിരുന്നു.  ഒടുവില്‍ വീണ്ടും കിട്ടുന്നേടത്തുനിന്നെല്ലാം പണം വാങ്ങാന്‍ ശ്രമമാരംഭിച്ചു.  അതിന്‍റെ ഭാഗമായി 8% പലിശയ്ക്ക് രണ്ടു പ്രമുഖ വ്യക്തികളില്‍ നിന്നും മാത്രം 5 മില്ല്യന്‍ ഡോളര്‍ സ്ഥലം ഈടുവച്ച് കടമെടുത്തു.

    അങ്ങിനെ അവസാനം ആ പണമുപയോഗിച്ച് എന്നു വേണമെങ്കില്‍ പറയാം,  മൊത്തം 17 ഓളം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.  വീടുകളുടെ വില തുടക്കത്തില്‍ പറഞ്ഞതിന്‍റെ ഇരട്ടിയോളമായതിനാല്‍ അവിടെ വീടുകളെടുക്കാന്‍ മെമ്പര്‍മാര്‍ തയ്യാറാകാതെ വന്നു.  എങ്കിലും വിരലിലെണ്ണാവുന്ന ബോര്‍ഡ് മെമ്പര്‍മാരും അവരുടെ അടുത്ത സുഹൃത്തുക്കളും അവിടെ താമസവും തുടങ്ങി.

    ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 5 മില്ല്യന്‍ ഡോളറിലധികം പണം വായ്പകൊടുത്തവര്‍ പറഞ്ഞ സമയത്ത് പണം കൊടുക്കാതെ വന്നപ്പോള്‍ കെ.സി.എ.എച്ച് നെതിരെ നിയമ നടപടികള്‍ എടുത്ത് ഒടുവില്‍ ആഗസ്റ്റ് 1-ാം തീയതി 300-ല്‍ അധികം ഭൂമി അതായത് അവര്‍ക്ക് ഈടായികൊടുത്തഭൂമി-നിയമപ്രകാരം കൈവശമാക്കിക്കഴിഞ്ഞു എന്നറിയാന്‍ കഴിഞ്ഞു.

    ഇത്രയുമൊക്കെ ആയിട്ടും മെമ്പര്‍മാരിലധികവും തങ്ങളുടെ പണം വൈദികരുടെ കൈയില്‍ ഇപ്പോഴും സുരക്ഷിതമായിരിക്കുന്നു എന്ന വിശ്വാസത്തില്‍ കഴിയുന്നതുപോലെ തോന്നുന്നു.  ഏതാനും ചില മെമ്പര്‍മാര്‍ തങ്ങളുടെ സ്വപ്നം സാക്ഷാല്‍കാരമാകുന്നതിനു മുമ്പ് ഇഹലോകവാസം വെടിഞ്ഞു.  മറ്റുചിലര്‍ വീടുകള്‍ സമയത്തു ലഭിക്കുകയില്ലെന്നു മനസ്സിലാക്കിയതിനാല്‍ റിട്ടയര്‍മെന്‍റ് എടുത്ത് ഫ്ളോറിഡാ, കാലിഫോര്‍ണിയാ, തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോയി സ്വസ്ഥ ജീവിതം നയിക്കുന്നു.

    ആദ്യകാലങ്ങളില്‍ പൊതുയോഗം കൂടിയിരുന്നത് ന്യൂയോര്‍ക്ക് ഏരിയായിലായിരുന്നു.  പിന്നീട് അത് ടെ ക്ലാസിലേയ്ക്കു മാറ്റിയതോടെ പൊതുയോഗങ്ങളില്‍ ആരും തന്നെ സംബന്ധിക്കാതെയായി.  പൊതുയോഗത്തില്‍ കോറം ലഭിക്കുന്നതിനുവേണ്ടി വൈദികനായ ഇതിന്‍റെ പ്രസിഡന്‍റ് മെമ്പര്‍മാരെ വിളിച്ച് അവരുടെ പ്രോക്സിവാങ്ങി തീരുമാനങ്ങള്‍ എടുക്കുകയാണുണ്ടായത്.

    മെമ്പര്‍മാരുടെ സഹകരണം ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രസ്ഥാനം ഈ വിധത്തില്‍ ആകുമായിരുന്നില്ല എന്നുള്ളതാണ് സത്യം.  മെമ്പര്‍മാര്‍ വീടുവയ്ക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ പണം പുറത്തുനിന്നും കടമെടുക്കേണ്ട ആവശ്യമില്ലായിരുന്നു.  തുടക്കത്തില്‍ മെമ്പര്‍മാരുമായുണ്ടായിരുന്ന സ്നേഹ കൂട്ടായ്മ, പണമിടപാടുകള്‍ വര്‍ദ്ധിച്ചതിനാല്‍, നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കെ.സി.എ.എച്ച് ന്‍റെ ഭാരവാഹികള്‍ക്ക് കഴിയാതെപോയി. എന്തിനേറെ പ്രസ്ഥാനത്തോടുള്ള വിശ്വാസം തന്നെ മിക്ക പേര്‍ക്കും നഷ്ടപ്പെട്ടു.  ചുരുക്കം ചില വിശ്വാസികള്‍ പോയതു പോകട്ടെ എന്നു വയ്ക്കുകയും ചെയ്തു.

    ഇക്കഴിഞ്ഞ ജൂണ്‍ മാസാവസാനമാണ് 300 ഏക്കറിലധികം സ്ഥലം പണയപ്പെടുത്തി 5 മില്ല്യനിലധികം പണം വാങ്ങിയ വിവരം പുറത്തുവന്നത്.  പണമായികിട്ടിയ സ്ഥലം പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു എന്ന വിവരം കിട്ടിയതിന്‍റെ വെളിച്ചത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലുള്ള ചില മെമ്പര്‍മാര്‍ ഈലേഖകനുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉടന്‍ തന്നെ പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ചു ബന്ധപ്പെട്ടപ്പോള്‍ വാര്‍ത്ത സത്യമാണെന്നു മനസ്സിലാക്കി.  പ്രസ്ഥാനത്തില്‍ മെമ്പര്‍മാരായിട്ടുള്ളവരില്‍ ചിലര്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളുമാണ്. ഫോമായുടെ പ്രവാസി പ്രൊട്ടക്ഷന്‍ ആക്ഷന്‍ കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ കൂടി ആയ ഫ്ളോറിഡായില്‍ നിന്നുള്ള സേവി മാത്യുവും, ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ ചെയര്‍മാന്‍ തുടങ്ങിയവരും ഇതില്‍പ്പെടുന്നു.

    വിവരം അറിഞ്ഞയുടനെ ന്യൂയോര്‍ക്കില്‍ അടിയന്തിരമായി ഒരു യോഗം ചേര്‍ന്ന് കെ.സി.എ.എച്ച് ന്‍റെ ഒരു അടിയന്തിര ജനറല്‍ ബോഡിയോഗം വിളിച്ചു കൂട്ടാന്‍ ആവശ്യപ്പെട്ട് കത്ത് രേഖാമൂലം പ്രസിഡന്‍റിന് അയച്ചുകൊടുത്തു.  അതനുസരിച്ച് ആഗസ്റ്റ്     10 മണിക്ക് (ടെക്ലാസ് സമയം) ജനറല്‍ ബോഡി കൂടാനുള്ള കത്ത് കെ.സി.എ.എച്ച്.എന്‍.എല്‍.സി യുടെ സെക്രട്ടറി മെമ്പര്‍മാര്‍ക്ക് ഔദ്യോഗികമായി അറിയിക്കുകയുമുണ്ടായി.  

    കെ.സി.എ.എച്ച് ന്‍റെ വിധി നിര്‍ണ്ണയിക്കപ്പെടുന്ന ഒരു സുപ്രധാന ദിവസമായിരിക്കും ആഗസ്റ്റ് 26 എന്നുവേണം കരുതാന്‍.  മെമ്പര്‍മാരില്‍ 50 പേര്‍ വീടുവയ്ക്കാന്‍ വേണ്ടി മുമ്പോട്ടു വരുന്ന പക്ഷം ഇന്നുള്ള പ്രശ്നത്തെ അതിജീവിക്കാന്‍ കഴിയുമെന്ന് പ്രസ്ഥാനത്തിനു രൂപം കൊടുത്തയാളും, ഇപ്പോഴും പ്രസിഡന്‍റായി തുടരുന്ന വൈദികന്‍ പറയുന്നു.  മെമ്പര്‍മാര്‍ സഹകരിക്കണമെങ്കില്‍ ഇപ്പോഴുള്ള ഭരണ സംവിധാനത്തിനു മാറ്റം വരുത്തി, ബൈലായില്‍ ചില ഭേദഗതികള്‍ വരുത്തേണ്ടതായിവരും എന്ന് ചിലമെമ്പര്‍മാര്‍ പറയുന്നു.

    സാധിക്കുന്നേടത്തളം മെമ്പര്‍മാര്‍ ഈ പൊതുയോഗത്തില്‍ പങ്കെടുത്ത് തങ്ങള്‍ മുടക്കിയിരിക്കുന്ന പണം നഷ്ടപ്പെട്ടുപോകാതിരിക്കത്തക്കവിധത്തില്‍ അന്തിമമായ തീരുമാനങ്ങള്‍ എടുക്കേണ്ടതാണെന്ന് ന്യൂയോര്‍ക്കില്‍ വച്ചു കൂടിയ ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിക്കുന്നു.
    
    പൊതുയോഗത്തില്‍ കോറം തികയണമെങ്കില്‍ 2/3 മെമ്പര്‍മാരുടെ അതായത് 66-ല്‍ കുറയാത്ത മെമ്പര്‍മാരുടെ സഹകരണം ആവശ്യമാണ്.  പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ തങ്ങളുടെ പ്രോക്സി പൂരിപ്പിച്ച് തോമസ് കൂവള്ളൂരിന്‍റെ പേരില്‍ അയച്ചുകൊടുത്ത് മെമ്പര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്ന് ആക്ഷന്‍ കമ്മറ്റി തീരുമാനമെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് കൂവള്ളൂര്‍        –    914-409-5772
സേവി മാത്യു            –    011-91-7559923923 (ഇന്‍ഡ്യ)
ജോണ്‍സണ്‍ പൗലോസ്        –    201-965-7516

വാര്‍ത്ത അയയ്ക്കുന്നത്        –    തോമസ് കൂവള്ളൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here