ഫോമാ യുടെ പുത്തൻ സംരംഭ മായ “ഫോമാ സ്‌റ്റുഡന്റസ് ഫോറം ഉത്‌ഘാടനം യൂണിവേഴ്സിറ്റി ഓഫ് ടെക്‌സാസ് ഡാളസിലെ നവീൻ ജിൻഡാൽ സ്‌കൂൾ ഓഫ് മാനേജ് മെന്റ് ഇൽ വെച്ച് നടന്നു . ഇക്കഴിഞ്ഞ ജൂലൈ ഇരുപത്തി ഒൻപതാം തിയതി  പ്രൗഢ ഗംഭീരമായ ചടങ്ങിൽ  ഫോമാ സതേൺ റീജിയൻ വൈസ് പ്രസിഡണ്ട് ശ്രീ. ഹരി നമ്പൂതിരി ആദ്ധ്യക്ഷം വഹിച്ചു. ഡാളസ് മലയാളി അസോസിയേഷൻ ട്രസ്റ്റീ ബോർഡ് ചെയർമാ ൻ ശ്രീ. ഫിലിപ്പ് ചാമത്തിൽ ഉത്‌ഘാടനം നിർവ്വഹിച്ചു. 

 ഫോമാ യും പുതു തലമുറയും തമ്മിൽ  ഗാഢമായ ഒരു ഐക്യം ഇവിടെ സ്ഥാപിക്കപ്പെടുകയാണ്. പുത്തൻ തലമുറയ്ക്ക് ഇതൊരു മുതൽ കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല    തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ. ഹരി നമ്പൂതിരി പ്രസ്താവിച്ചു. ഈ സ്റ്റുഡൻറ് ഫോറം ഫോമായുടെ ഒരു കന്നി സംരംഭമാണ്. വിദ്യാർത്ഥി ഫോറത്തിന്റെ ഉദ്ദ്യേശ്യവും ലക്ഷ്യവും വിവരിക്കുന്നതിനോടൊപ്പം   തന്നെ ഫോമായുടെ പ്രവർത്തന നേട്ടങ്ങളും ഉദ്ദ്യശ്യ ലക്ഷ്യങ്ങളും അദ്ധ്യക്ഷൻ സദസ്സിന്‌ വ്യക്തമാക്കി.  
ഇത്തരം ഒരു സംരംഭത്തിന് തുടക്കമിട്ട ഫോമാ  പ്രസിഡൻറ് ശ്രീ .ബെന്നി വാച്ചാച്ചിറ , സെക്രട്ടറി ശ്രീ .ജിബി തോമസ് , ജോയിൻറ് സെക്രട്ടറി ശ്രീ . വിനോദ് കോണ്ടൂർ എന്നിവരുടെ കഠിന പ്രയത്നത്തെ ശ്രി. ഹരി അഭിനന്ദിച്ചു.  അതിനോടൊപ്പം ഫോമായുടെ ഈ നല്ല തുടക്കത്തിന് എല്ലാവിധ പ്രോത്സാഹനവും നൽകിയ ഡാളസ് മലയാളി അസ്സോസിയേഷനോടുള്ള നന്ദിയും കടപ്പാടും അദ്ദേഹം രേഖപ്പെടുത്തി.
ഡോക്ടർ . എം വി പിള്ള  മുഖ്യ പ്രഭാഷണം നടത്തി. പൊതുപ്രവർത്തന  മുഖ്യധാരയിലേക്ക് വിദ്യാർത്ഥികൾക്കുള്ള    ഫോമായുടെ ധീരമായ ഒരു ക്ഷണ മാണ് ഈ സംരഭം. ഭാവിയിൽ ഫോമാ വിദ്യാർത്ഥികൾക്കായി നടപ്പാക്കാനിരിക്കുന്ന ക്രിയാത്മക പദ്ധതികളുടെ ഒരു തുടക്കം മാത്രം.  തങ്ങളുടെ സജീവ സാന്നിധ്യത്തിലൂടെ ഫോമായുടെ മഹത്തായ കർമ്മപരിപാടികളിൽ പങ്കാളിയാകുവാൻ ഡോക്ടർ എം വി പിള്ള വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. 
ഡാളസ് മലയാളി അസ്സോസിയേഷൻ പ്രസിഡൻറ് ശ്രീ. ബിനോയ് സെബാസ്റ്റ്യൻ, സെക്രട്ടറി  ശ്രീ. സാമുവൽ മത്തായി,  വിമൻസ് ഫോറം പ്രസിഡണ്ട് മേഴ്‌സി സാമുവൽ, ഒക്കലഹോമ മലയാളി അസ്സോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീ. സാം ജോൺ , വിമൻസ് ഫോറം പ്രസിഡണ്ട്  ഷെർളി ജോൺ , സിനിമാതാരം സുചിത്ര മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു. 
 
ഒക്കലഹോമ മലയാളി അസ്സോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീ. സാം ജോൺ ഫോമാ സ്റ്റുഡൻറ് ഫോറം ലോഗോ അനാച്ഛാദനം ചെയ്തു, തുടർന്നു നടന്ന പ്രത്യേക  ചടങ്ങിൽ  ഫോമാ  നേതൃത്വം ഫോറം വിദ്യാർത്ഥി പ്രതി നിധികൾക്ക് ഔദ്യോഗികമായി ഭരണം ഏൽപ്പിച്ചു. ഡാളസ്  മലയാളി അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീ. ബിനോയ് സെബാസ്റ്റ്യൻ ഫോമാ സ്റ്റുഡൻറ് ഫോറം ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു 
ഫോമാ സ്റ്റുഡൻറ്  ഫോറം ഭാരവാഹികൾ :
പ്രസിഡണ്ട് : ശ്രീ. രോഹിത് മേനോൻ 
വൈസ് പ്രസിഡണ്ട്: ശ്രീ റാം മുരളി 
സെക്രട്ടറി : അശ്വിൻ ശ്രീ റാം 
ട്രഷറർ : ടോണി കാപ്പൻ 
പബ്ലിക് റിലേഷൻസ് : സുധിർ നായർ 
സ്റ്റുഡൻറ് റിലേഷൻസ്: അരുൺ നായർ 
അലുമിനി റിലേഷൻസ്: ജിതിൻ ഫിലിപ്പ് 
യൂണിവേഴ്‌സിറ്റി റിലേഷൻസ്: റിതേഷ് കെ.പി 
മീഡിയ ആൻഡ് പ്രൊമോഷൻസ് : പ്രൈസൺ ബഞ്ചമിൻ 
ഇവന്റ്സ്  മാനേജ്മെൻറ് : ജെയ്‌സൺ ജേക്കബ് , സ്വാതി പള്ളിപ്പറമ്പിൽ 
കരിയർ ആൻഡ് അക്കാദമിക് അഡവൈസിങ്ങ്  : ഗ്രേഷ്യസ് ജോർജ്ജ് 
 
കൂടാതെ ഈ സംരഭത്തിന് നേതൃത്വം കൊടുത്ത ഫോമാ  നേതൃത്വത്തിന്റെ കഠിന പ്രയത്നത്തെ  അഭിനന്ദിച്ച് ശ്രീ. ബിനോയ് നന്ദി പറഞ്ഞു 
 സ്റ്റുഡൻറ്  ഫോറം പ്രസിഡണ്ട്  ശ്രീ. രോഹിത് മേനോൻ നടത്തിയ  പ്രത്യേക പ്രഭാഷണത്തിൽ ഫോമായുമൊത്തു നിന്ന് സ്റ്റുഡൻറ് ഫോറം ശക്തമായി പ്രവർത്തിക്കുമെന്ന് ഊന്നി പറഞ്ഞു . വിദ്യാർത്ഥി കൾക്കുള്ള കരിയർ ഗൈഡൻസ് നൽകുക , മലയാളികളായ ഇൻറ്റർ നാഷണൽ വിദ്യാർത്ഥികൾക്ക്  വേണ്ട ഇമ്മിഗ്രേഷൻ സഹായങ്ങളും ഉപദേശങ്ങളും  നൽകുക , കേരളത്തിൽ  നിന്നും അമേരിക്കയിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്കായുള്ള വ്യക്തി പരവും പഠനപരവുമായ സഹായങ്ങൾ നൽകുക ഇതാണ് ഇപ്പോൾ ഫോറം ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ .  ദേശീയ തലത്തിൽ സ്റ്റുഡൻറ്  ഫോറം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ഫോമാ ദേശീയ നേതൃത്വത്തിനും സതേൺ നേതൃത്വത്തിനും ശ്രീ. രോഹിത് നന്ദി പറഞ്ഞു.  ഫോറം വൈസ് പ്രസിഡണ്ട്  ശ്രീറാം മുരളി സ്വാഗതവും സെക്രട്ടറി അശ്വിൻ ശ്രീറാം നന്ദിയും പറഞ്ഞു.
ഡാളസ് ഇൽ ഫോമാ സ്റ്റുഡൻറ് ഫോറത്തിന് തുടക്കം കുറിക്കാൻ സഹായിച്ച ഡാളസ് മലയാളി ആസോസിയേഷന് ഫോമാ പ്രത്യേകം കൃതജ്ഞത അർപ്പിച്ചു. കൂടാതെ  ശ്രീ .  ബിജു  കോസ്മോസ്, സണ്ണി മാളിയേക്കൽ, ഈ സമ്മേളനത്തിന് ഉടനീളം  ചുക്കാൻ  പിടിച്ച ഡാളസ് മലയാളി അസോസിയേഷൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ ശ്രീ. ഫിലിപ്പ് ചാമത്തിൽ എന്നിവരുടെ സേവനത്തിനും ഫോമാ കടപ്പാട് അറിയിച്ചു. 
അമേരിക്കയിലെ മലയാളി സംഘടനാ തലത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥി ഫോറം രൂപീകരിക്കപ്പെട്ടതിൽ സദസ്സ് ഒന്നടങ്കം ഫോമായെ അനുമോദിച്ച് മുഴുവൻ സഹകരണവും വാഗ്‌ദാനം ചെയ്തു.
 IMG-20170801-WA0006 IMG-20170801-WA0005 IMG-20170801-WA0004 IMG-20170801-WA0003 IMG-20170801-WA0002

LEAVE A REPLY

Please enter your comment!
Please enter your name here