ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം തിരുവോണനാളില്‍ കൊണ്ടാടുന്നു. ക്വീന്‍സില്‍, ബല്‍റോഡിലുള്ള ഗ്ലെന്‍ ഓക്‌സ് ഹൈസ്കൂളില്‍ (74-20 common wealth Blvd, Bell crose, NY-11426) വച്ചാണ് ആഘോഷപരിപാടികള്‍. സെപ്റ്റംബര്‍ 4, തിങ്കളാഴ്ച്ച രാവിലെ 11.30 ന് പൂക്കളമിട്ട്, പൂവിളിയുമായി, പൊന്നോണപ്പൂത്തിരി കൊളുത്തിക്കൊണ്ട് പരിപാടികള്‍ സമാരംഭിക്കും.

ഗൃഹാതുരത്വമുണര്‍ത്തുന്ന കേരളത്തനിമയാര്‍ന്ന അന്തരീക്ഷത്തില്‍ രുചിയോര്‍മ്മകളുണര്‍ത്തുന്ന സമൃദ്ധമായ ഓണസദ്യക്കുശേഷം ചെണ്ടമേളം, താലപ്പൊലി, അലങ്കാര കുടകളേന്തിയ കുട്ടികള്‍, വിശിഷ്ടാതിഥികള്‍ എന്നിവരുടെ അകമ്പടിയോടെ ഘോഷയാത്രയായി മാവേലിയെ വരവേറ്റ് വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് കേരള സമാജത്തിന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന തിരുവാതിരകളി, ഓണപ്പാട്ട്, നൃത്തം തുടങ്ങി നിരവധി കലാപരിപാടികള്‍ അരങ്ങേറും. ഓണസദ്യയിലും തുടര്‍ന്നു നടക്കുന്ന കലാപരിപാടികളിലും വന്നു സംബന്ധിക്കുന്നതിന് ഏവരെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. ഷാജു സാം (പ്രസിഡന്റ്) : 646 427 4470 വര്‍ഗീസ് പോത്താനിക്കാട് (വൈസ് പ്രസിഡന്റ്) : 917 488 2590 വിന്‍സന്റ് സിറിയക്ക് (സെക്രട്ടറി): 516 508 8297 വര്‍ഗീസ് തെക്കേക്കര (ജോയിന്റ് സെക്രട്ടറി) : 516 502 5065 വിനോദ് കെയാര്‍കെ(ട്രഷറര്‍) : 516 633 5208

LEAVE A REPLY

Please enter your comment!
Please enter your name here