ഡാളസ്: 2018 ജൂലൈ 19-22 വരെ ഒക്കലഹോമയിൽ നടക്കുന്ന 23-​!‍ാം മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിന്റെ നാഷണൽ കമ്മറ്റി വിപുലീകരിച്ചു. സെപ്റ്റംബർ 16 നു ഒക്കലഹോമയിൽ കൂടിയ നാഷണൽ പ്രതിനിധികളുടെ പ്രഥമ കമ്മറ്റി മീറ്റിംഗിലാണു കോൺഫ്രൻസിന്റെ സുഗമമായ നടത്തിപ്പിലേക്കുള്ള വിവിധ പദ്ധതികൾ . മിഡ്വെസ്റ്റ് സിറ്റി ഒക്കലഹോമയിലെ മനോഹരമായ ഷെറാട്ടൺ ഹോട്ടലാണു കോൺഫ്രൻസ് വേദിയാകുക. എബ്രായർ 12:1 -നെ അധികരിച്ച് “ഓട്ടം സ്ഥിരതയോടെ ഓടുക” എന്നതായിരിക്കും കോൺഫ്രൻസ് ചിന്താവിഷയം. പാസ്റ്റർ ജെയിംസ് റിച്ചാർഡ് ( പ്രസിഡന്റ്), റവ. ഫിജോയ് ജോൺസൻ ( വൈസ് പ്രസിഡന്റ്), വിജു തോമസ് ( സെക്രട്ടറി), ഡേവിഡ് കുരുവിള ( ട്രഷറർ), ബെഞ്ചമിൻ വർഗ്ഗീസ് ( യൂത്ത് കോർഡിനേറ്റർ), റവ. സ്റ്റീഫൻ ബെഞ്ചമിൻ ( പ്രയർ കോർഡിനേറ്റർ), പ്രസാദ് തീയാടിക്കൽ ( മീഡിയ കോർഡിനേറ്റർ) എന്നിവരെ കൂടാതെ സഹോദരി സമ്മേളനങ്ങൾക്ക് സിസ് അമ്മിണി മാത്യു ( പ്രസിഡന്റ്), ലാലി സാം കുട്ടി ( വൈസ് പ്രസിഡന്റ്), സൂസൻ ബി. ജോൺ ( സെക്രട്ടറി) എന്നിവരടങ്ങുന്ന നാഷണൽ ടീം മറ്റ് സ്റ്റേറ്റ് റെപ്രസെന്റേറ്റീവിസിനോടൊപ്പം സമ്മേളനങ്ങൾക്ക് നേതൃത്വം നല്കും. മീഡിയ കോർഡിനേറ്റർ: പ്രസാദ് തീയാടിക്കൽ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here