ഭൂവനേശ്വര്‍: ഫോണിലൂടെ പ്രസവശസ്ത്രക്രീയ. പേടിക്കേണ്ട ഒഡീഷയിലെ കേന്ദ്രപാഡയിലാണു വൈദ്യശാസ്ത്രലോകത്തിനു തീരാങ്കളങ്കമായ സംഭവം അരങ്ങേറിയത്. പ്രസവവേദന തുടങ്ങിയ യുവതിക്കു ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ ഫോണിലൂടെ നിര്‍ദേശം നല്‍കുകയായിരുന്നു. ഡോക്ടര്‍ പറഞ്ഞതനുസരിച്ചു നഴ്‌സുമാര്‍ നടത്തിയ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ കുഞ്ഞു മരിച്ചു. അമ്മയുടെ ഗര്‍ഭപാത്രം തകരാറിലായി.

ഒഡീഷയിലെ കേന്ദ്രപാഡ സായി ആശുപത്രിയിലാണു ബോളിവുഡ് സിനിമ ‘ത്രീ ഇഡിയറ്റ്‌സ്’ സ്‌റ്റൈലില്‍ തല്‍സമയ ഫോണ്‍ ഇന്‍ സിസേറിയനു ഡോക്ടര്‍ നിര്‍ദേശം നല്‍കിയത്. കല്‍പത്രു സമാല്‍ – ആരതി ദമ്പതികളുടെ ആദ്യ കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ദാരുണമായി മരിച്ചത്. പ്രസവത്തിനായി ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ആരതി ആശുപത്രിയിലെത്തിയത്. താന്‍ സ്ഥലത്തില്ലെങ്കിലും നഴ്‌സുമാര്‍ എല്ലാം നോക്കിക്കൊള്ളുമെന്നായിരുന്നു ഡോ.രശ്മികാന്ത് പാത്ര നല്‍കിയ ഉറപ്പെന്നു ഭര്‍ത്താവ് പറയുന്നു.

സാധാരണ പ്രസവം അസാധ്യമായതോടെയാണു ഫോണ്‍ വഴി ഡോക്ടര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു നഴ്‌സുമാര്‍ സിസേറിയന്‍ നടത്തിയത്. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോയി. രോഗി ഗുരുതരാവസ്ഥയിലായിട്ടും ഡോക്ടര്‍ വീട്ടില്‍നിന്നു വരാന്‍ കൂട്ടാക്കിയില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here