ഹൂസ്റ്റണ്‍: അലിഗഡ് മുസ്!ലിം സര്‍വകലാശാല സ്ഥാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന സര്‍ സെയ്ദ് അഹമ്മദ് ഖാന്റെ 200–ാം ജന്മദിനം ഒക്ടോബര്‍ 21ന് ഹൂസ്റ്റണില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അലിഗഡ് മുസ്!ലിം യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഹൂസ്റ്റണ്‍ അലുംനൈയുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണ്‍ ഹൈവേയിലുള്ള മഹാരാജ റസ്റ്ററന്റില്‍ ഒക്ടോബര്‍ 21 ന് വൈകിട്ട് ഏഴിനാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുക.

ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റി ബിസിനസ് കോളജ് ഡീനും പ്രഫസറുമായ ഡോ.ലത രാമചന്ദാണ് മുഖ്യാതിഥി . പ്രമുഖ സാമൂഹ്യ സാംസ്കാരിക മനുഷ്യാവകാശ പ്രവര്‍ത്തകനായ മൂസ !ഡക്രിയും ചടങ്ങില്‍ സംസാരിക്കും. അലിഗ് ആര്‍ട്ടിസ്റ്റ് ഡോ.നൗഷ അസ്‌റാര്‍, ഡോ.ഫിറോസ് ഖാന്‍, നസ്രീം ജഫ്രി, ഇര്‍ഫാന്‍ ചൗധരി എന്നിവരുടെ സംഗീത, കലാപരിപാടികളും ഡിന്നറും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ മുഴുവന്‍ പൂര്‍വവിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് amualumnihouston@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here