കുറച്ചു ദിവസമായി നമ്മൾ കേൾക്കുന്ന ഒരു പേരാണ് ഷെറിൻ മാത്യൂസ്. ഈ കുട്ടിയെ പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് നമ്മൾ എല്ലാവരും, അത് തുടരുക തന്നെ വേണം. വളരെ സങ്കടകരമായ ഒരു വാർത്തയാണിത്. നമ്മുടെ ഒരു കുടുംബമാണ് ഈ ദൗർഭാഗ്യകരമായ അവസ്ഥയിൽ കൂടി കടന്നു പോകുന്നതെന്നും ഓർക്കണം.

മാതാപിതാക്കളായ നമ്മൾ എല്ലാവരും സ്വന്തം മക്കളുടെ കാര്യത്തിൽ വിഷമിക്കുന്നതുപോലെ തന്നെ ഷെറിന്റെ കാര്യത്തിലും ഉത്ക്കണ്ഠകുലരാണ്. ആര് എന്ത് ചെയ്യുന്നില്ല എന്നും പറഞ്ഞു കുറ്റപ്പെടുത്തിയത് കൊണ്ട് എന്ത് ഫലമുണ്ടാകാനാണ്? അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഒരുമിച്ചു നിൽക്കേണ്ടത് ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ആണ്.

ഈ കുട്ടി കാണാതായ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നവർ ദയവുചെയ്ത് അത് Richardson Police Department at 972-744-4800 എന്ന നമ്പറിൽ വിളിച്ചു അറിയിക്കണം.

നമ്മൾക്കും എന്തെങ്കിലും സംഭവിച്ചാൽ സഹായത്തിനു നമ്മുടെ ആളുകൾ ഉണ്ടാവും എന്ന് കരുതാൻ കഴിയുന്നത് ഒരു ആശ്വാസം അല്ലെ? ഈ കുടുംബവുമായി അടുത്ത ബന്ധമുള്ളവർ അവരെ ഒറ്റപെടുത്താതെ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുക.

അവരുടെ നേരെ വിരൽ ചൂണ്ടാൻ നമ്മൾക്ക് കഴിയും, സോഷ്യൽ മീഡിയ വഴി നമ്മുടെ അഭിപ്രായങ്ങളും പറയാം എന്നാൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾക്കറിയില്ല. ഷെറിന് കിട്ടേണ്ട നീതി കിട്ടുക തന്നെ ചെയ്യും. അതിനു വേണ്ടി റിച്ചാർഡ്സൺ പോലീസ് ഡിപ്പാർട്മെന്റും അധികൃതരും അവരാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് നമ്മൾക്ക് വിശ്വസിക്കാം.

ഷെറിന്റെ വീടിനു സമീപം നടക്കാൻ പോകുന്ന വിജിലിൽ ഡാളസ് ഫോർട്ട് വർത്ത മെട്രോ പരിസരത്തുള്ള എല്ലാവരും ചെന്ന് പങ്കെടുക്കാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മറ്റുള്ളവരുടെ മുൻപിൽ നമ്മളിൽ ഒരാൾക്ക് താങ്ങായി നമ്മുടെ കമ്മ്യൂണിറ്റി ഉണ്ട് എന്ന് അറിയിക്കുന്നതിന് മാത്രമല്ല നമ്മുടെ കുട്ടികൾക്ക് നല്ല മാതൃക ആകാനും കഴിയണം.

Date: 20/OCT/2017
Time: 7:00 pm to 9:00 pm
Venue: Sherin’s House (Outside behind the field)
Address: 900th Block, Sunningdale, Richardson Texas 75081

LEAVE A REPLY

Please enter your comment!
Please enter your name here