ഹ്യൂസ്​റ്റൺ: അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നു വയസുകാരി ഷെറിൻ മാത്യുവി​​​​െൻറ മൃതദേഹം ഡല്ലാസ്​ കൗണ്ടി മെഡിക്കൽ എക്​സാമിനറുടെ ഒാഫീസിൽ നിന്നും വിട്ടു​കൊടുത്തു. എന്നാൽ ആർക്കാണ്​ മൃതദേഹം കൈമാറിയതെന്ന്​ വ്യക്​തമാക്കിയിട്ടില്ല.

അതേസമയം, ഷെറിൻ മാത്യുവിന്​ വേണ്ടി പ്രാർഥന നടത്തിയും ‘ലോകത്തി​​​​െൻറ മകളെ’ന്നും ‘നമ്മുടെ മകളെ’ന്നും ‘പ്രിൻസസ്​ ഷെറിൻ’ എന്നുമുള്ള ഹാഷ്​ടാഗുകളിൽ ഫേസ്​ബുക്ക്​, ട്വിറ്റർ പോസ്​റ്റുകളും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നു.

അതിനിടെ, ഷെറി​​​​െൻറ മൃതദേഹം വിട്ടു നൽകണമെന്നും വിശ്വാസത്തിനതീതമായി സംസ്​കാരം നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട്​ റിച്ചാർഡ്​സണിലെ താമസക്കാരനായ 23കാരൻ ഉമൈർ സിദ്ദിഖി ഒാൺലൈൻ പരാതി നൽകി. 5000ലധികം പേർ പരാതിയിൽ ഒപ്പുവെച്ചിട്ടുണ്ട്​. ചിലർ കുട്ടിയു​െട മൃതദേഹം യു.എസിൽ തന്നെ സംസ്​കരിക്കണമെന്നും ഇന്ത്യയിലേക്ക്​ അയക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​.

എന്നാൽ ഇന്ത്യൻ കോൺസുലേറ്റ്​ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന്​ അധികൃതർ അറിയിച്ചു. നിയമപരമായി കുട്ടിയു​െട മാതാപിതാക്കൾക്ക്​ മാത്രമേ മൃതദേഹം വിട്ടു നൽകാൻ സാധിക്കൂവെന്ന്​ അധികൃതർ വ്യക്​തമാക്കി. കുട്ടിയുടെ പിതാവ്​ വെസ്​ലി മാത്യു അറസ്​റ്റിലാണെങ്കിലും മാതാവ്​ സിനിക്കെതിരെ കേസെടുത്തിട്ടില്ല. മൃതദേഹം സംസ്​കരിക്കാനുള്ള നടപടികളെല്ലാം മാതാവ്​ പൂർത്തിയാക്കിയിട്ടുമുണ്ട്​. മാതാവും അറസ്​റ്റിലാണെങ്കിലും അവർ ചുമതലപ്പെടുത്തുന്നവർക്ക്​ മാത്രമേ മൃതദേഹം കൈമാറാനും സംസ്​കരിക്കാനുമുള്ള അനുവാദം നൽകാനാകൂവെന്നാണ്​ അധികൃത പക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here