ന്യൂജേര്‍സി : കേരള എന്‍ജിനീയേര്‍സ് അസ്സോസിയേഷന്‍ (കീന്‍) 2017 ലെ എന്‍ജിനീയര്‍ ഓഫ് ദ ഇയറായി പെന്‍സില്‍വാനിയായിലെ തോമസ് ജോസഫിനെ തെരെഞ്ഞെടുത്തതായി കീനിന്‍റെ പ്രസിഡന്‍റ് എല്‍ഡോ പോള്‍ (Eldho Paul) അറിയിച്ചു.

കോഴിക്കോട് ആര്‍.ഇ.സി (ഇപ്പോഴത്തെ NIT) യില്‍ നിന്നും എന്‍ജിനീയറിംഗ് ബിരുദത്തില്‍ റാങ്കോടു കൂടി വിജയിച്ച തോമസ്, ബെത്ലെഹേം ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ കമ്പനിയുടെ ഉടമയാണ്. എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും, എം.ബി.എ യും അമേരിക്കയില്‍ നിന്നും കരസ്ഥമാക്കിയ ഇദ്ദേഹം, യു.എസ്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഡ്യൂക്കേഷന്‍റെയും, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡിഫെന്‍സിന്‍റെയും കണ്‍സള്‍ട്ടന്‍റ് കൂടിയാണ്. ഇന്ത്യയിലെ പുതിയ സംരംഭമായ റിന്യൂവബിള്‍ എനര്‍ജി പ്രോഗ്രാമിന്‍റെ കണ്‍സള്‍ട്ടന്‍റായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

കീനിന്‍റെ അഭ്യുദയകാംക്ഷികളില്‍ ഒരാളായ തോമസ്, NITCAA USA യുടെ പ്രസിഡന്‍റായും സേവനം അനുഷ്ടിക്കുന്നു. ചകഠ യുമായി ബന്ധപ്പെട്ട് അനേകം പുതിയ സംരംഭങ്ങള്‍ക്ക് ഈ വര്‍ഷം തോമസിന്‍റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. ഏഴു പേറ്റന്‍റുകളും, അഞ്ചിലധികം പ്രസിദ്ധീകരണങ്ങളും തോമസ്സിന്‍റേതായുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലും, വ്യവസായത്തിലും അനുഗ്രഹീതനായ തോമസ് ജോസഫ് എന്തുകൊണ്ടും എന്‍ജിനീയര്‍ ഓഫ് ദ ഇയര്‍ ആകുവാന്‍ യോഗ്യനാണെന്ന് കീനിന്‍റെ സംഘാടകര്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു.

ഭാര്യ കുഞ്ഞുമോളോടും മക്കളായ ആഷ്ലിയോടും, അഷാന്തിനോടുമൊപ്പം എമ്മാവൂസില്‍ താമസിക്കുന്ന തോമസ് ഒരു തികഞ്ഞ മനുഷ്യ സ്നേഹി കൂടിയാണ്. അസാധാരണമായ വ്യക്തിത്വവും, ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും തോമസിന്‍റെ സ്വത സിദ്ധികളാണ്.

നവംബര്‍ 4 ന് ശനിയാഴ്ച 5 മണിക്ക് 408 Getty Ave, പാട്ടേര്‍സണില്‍ നടക്കുന്ന കീന്‍ ഫാമിലി നൈറ്റില്‍ തോമസ് ജോസഫിന് അവാര്‍ഡു ദാനം നല്‍കും. തദവസരത്തില്‍ അദ്ദേഹത്തെ അനുമോദിക്കുന്നതിനും, കീനിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുന്നതിനും, മറ്റു എന്‍ജിനീയേഴ്സിനെ പരിചയപ്പെടുന്നതിനുമായി എല്ലാ എന്‍ജിനീയേഴ്സിനെയും കുടുംബ സഹിതം ക്ഷണിക്കുന്നുവെന്നും എല്‍ദോ പോള്‍ അറിയിച്ചു.

പത്മശ്രീ സോമസുന്ദരന്‍ മുഖ്യ അതിഥിയായ പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രൊഫസര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും പ്രഖ്യാപിക്കുന്നതാണ്. തദവസരത്തില്‍ അമേരിക്കയിലെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണവും, കലാപരിപാടികളും, സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

അമേരിക്കയിലും, കേരളത്തിലും പ്രൊഫഷണല്‍ രംഗത്ത് ബൃഹത്തായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ട് കീന്‍ ഒരു വര്‍ഷം കൂടി പൂര്‍ത്തിയാക്കുന്ന ഈ സംരംഭത്തില്‍ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.keanusa.org
എല്‍ഡോ പോള്‍ – (201) 3705019
മനോജ് ജോണ്‍ – (917) 8419043
നീന സുധീര്‍ – (732) 7898262

LEAVE A REPLY

Please enter your comment!
Please enter your name here