ഫിലഡല്‍ഫിയ: ജനപ്രിയ നോവല്‍ സാഹിത്യ ഭൂമികയിലെ കാവ്യഭഷാപൈങ്കിളി രാഗം, ഗ്രാമ്യ ജീവിത മേടുകളില്‍നിന്ന് കണ്ടെത്തി, സാഹിത്യ പാരായണ താത്പര്യം, സാധാരണക്കാരായ മലയാളിയുടെ ശീലങ്ങളില്‍ നിലാവുപോലെ തെളിച്ച, മുട്ടത്തുവര്‍ക്കിയെ സ്മരിക്കുന്നതിന് പേരു ചാര്‍ത്തിയ “മുട്ടത്തുവര്‍ക്കി ഗ്രാമത്തില്‍”, ട്രൈസ്റ്റേറ്റ് കേരളദിനാഘോഷം അരങ്ങണിഞ്ഞു. റോണി വര്‍ഗീസ് (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍) “കേരളദിനാഘോഷ ഭദ്രദീപത്തില്‍” ഒന്നാം നാളം തെളിച്ചു.

“എന്‍റമ്മേടെ ജിമിക്കി കമ്മല്‍, എന്‍റപ്പന്‍ കട്ടോണ്ടു പോയേ, എന്‍റപ്പന്‍റെ ബ്രാണ്ടിക്കുപ്പി, എന്‍റമ്മ കുടിച്ചു തീര്‍ത്തേ” എന്ന അസംബന്ധ സമകാല കേരളസ്ഥിതിക്കു മറുമരുന്നായി “എനിക്കെന്‍റമ്മ മലയാളം” എന്ന തുയിലുണര്‍ത്തുമായിട്ടാണ് ട്രൈസ്റ്റേറ്റ് കേരളദിനാഘോഷം വിതാനമിട്ടത്. മഹിമാ ജോര്‍ജിന്‍റെ ഭരത നാട്യവും കുമാരി പണിക്കരുടെ നൃത്തവും ڇഎനിക്കെന്‍റമ്മ മലയാളംڈ എന്ന ആശയത്തിന് വ്യംഗ്യഭംഗിയോടെ നടന സൂര്യോദയ ശോഭ വിരിച്ചു. എഴുപതുകളിലെ ജനപ്രിയ സിനിമാ സംവിധായകന്‍ ഐ വി ശശിക്കും മലയാള നോവല്‍-കഥാ മണ്ഡലത്തിലെ പുതുശൈലീവല്ലഭനായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കും ആദരാഞ്ജലിയായി ട്രൈസ്റ്റേറ്റ് കേരളദിനാഘോഷം.

ഫൊക്കാനാ പ്രസിഡന്‍റ് തമ്പി ചാക്കോ, ഏഷ്യാനെറ്റ് സീനിയര്‍ എക്സിക്യൂട്ടിവ് എഡിറ്റര്‍ എസ്സ്. ബിജു, ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ അനില്‍ അടൂര്‍, ആദിശങ്കരാ എഡ്യൂക്കേഷനള്‍ ഇന്‍സ്റ്റിറ്റ്യൂട് മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ്, ഏഷ്യാനെറ്റ് യു എസ്സ് ഏ ന്യൂസ് എഡിറ്റര്‍ കൃഷ്ണ കിഷോര്‍ എന്നിവര്‍ കേരള ദിനസന്ദേശം നല്‍കി.

പെന്‍സില്‍വേനിയ സ്റ്റേറ്റ് നേഴ്സിങ്ങ് ബോര്‍ഡ് മെംബറായി നിയമിതയായ ബ്രിജിറ്റ് പൂവനെയും, ഏഷ്യാനെറ്റിന്‍റെ സ്പേസ് സല്യൂട്ട് ശാസ്ത്ര ജേതാ മത്സരത്തില്‍ വിജയിച്ച ആദിത്യ ചന്ദ്ര പ്രശാന്ത്, ജോയല്‍ വര്‍ഗീസ്, ഷിഞ്ജുള്‍ ഏ ടി, സഞ്ജയ് സുധന്‍ എന്നീ വിദ്യാര്‍ത്ഥി ശാസ്ത്രജ്ഞരെയും ആദരിച്ചു. മാധ്യമപ്രവര്‍ത്തകനുള്ള ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ “മാഗ്നറ്റ് അവാര്‍ഡ്” അനില്‍ അടൂറിന് സമ്മാനിച്ചു. അവാര്‍ഡു ജേതാക്കളുടെ അവാര്‍ഡര്‍ഹതാമേന്മകള്‍ എന്തെന്ന് അലക്സ് തോമസ് വിശദീകരിച്ചു. വിന്‍സന്‍റ് ഇമ്മാനുവേല്‍ സിറ്റി കൗണ്‍സിലിനെ പ്രതിനിധീകരിച്ചു ആശംസ നേര്‍ന്നു. ഫിലഡല്‍ഫിയാ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ പതിനഞ്ചു സംഘടനകള്‍ ഒരുമിച്ചാണ് കേരളദിനാഘോഷം ഒരുക്കിയത്.

“ഇന്ത്യയിലെ നോട്ടു നിരോധനം: ആഘാതങ്ങളും പ്രത്യാഘാതങ്ങളും”എന്ന ചര്‍ച്ചയ്ക്ക് ജോബീ ജോര്‍ജ്ജും, മോഡി ജേക്കബും, ” കേരളത്തിലെ ടി വി ചാനല്‍ കുരുക്കുകള്‍” എന്ന ചര്‍ച്ചയ്ക്ക് പി ഡി ജോര്‍ജ് നടവയലും അശോകന്‍ വേങ്ങശ്ശേരിയും മോഡറേറ്റര്‍മാരായി. കലാപരിപാടികളും കേരളാ സദ്യയുമുണ്ടായിരുന്നു.

റോണി വര്‍ഗീസ് (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍), സുമോദ് നെല്ലിക്കാലാ (ജനറല്‍ സെക്രട്ടറി), ടി. ജെ തോംസണ്‍ (ട്രഷറാര്‍), ജോഷി കുര്യാക്കോസ്സ് (സെക്രട്ടറി), ലെനോ സ്കറിയാ (ജോയിന്‍റ് ട്രഷറാര്‍), ജോസഫ് തോമസ് (കേരള ദിനാഘോഷ സമിതി ചെയര്‍മാന്‍), എന്നിവരാണ് നേതൃസംഘാടകര്‍.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്മരായ തമ്പി ചാക്കോ, ജോര്‍ജ് ഓലിക്കല്‍, ജോബി ജോര്‍ജ്, പി ഡി ജോര്‍ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്, സുധാ കര്‍ത്താ, അലക്സ് തോമസ്, കുര്യന്‍ രാജന്‍, രാജന്‍ സാമുവേല്‍, സുരേഷ് നായര്‍, ഫീലിപ്പോസ് ചെറിയാന്‍ എന്നിവരും ചാക്കോ ഏബ്രാഹം (എക്സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍), സറിന്‍ കുരുവിള (സോഷ്യല്‍ മീഡിയ), ഏബ്രഹം മാത്യൂ (മലയാളം വാര്‍ത്ത), എന്നിവരും; പമ്പ (റവ. ഫാ. ഫിലിപ് മോഡയില്‍), പിയാനോ (ബ്രിജിറ്റ് പാറപ്പുറത്ത്), ഓര്‍മ്മ (വിന്‍സന്‍റ് ഇമ്മാനുവേല്‍), കോട്ടയം അസ്സോസിയേഷന്‍ (ബെന്നി കൊട്ടാരത്തില്‍), ഫ്രണ്‍ണ്ട്സ് ഓഫ് തിരുവല്ല (തോമസ് പോള്‍), ഫ്രണ്‍ണ്ട്സ് ഓഫ് റാന്നി, എന്‍ എസ്സ് എസ് ഓഫ് പി ഏ (സുരേഷ് നായര്‍), എസ് എന്‍ ഡി പി (പി കെ സോമരാജന്‍), മേള, ലാന (അശോകന്‍ വേങ്ങശ്ശേരി), നാട്ടുക്കൂട്ടം (നീനാ പനയ്ക്കല്‍, ജേക്കബ് പനയ്ക്കല്‍), സജി കരിമ്കുറ്റി, സിമിയോ, ഫിലി സ്റ്റാഴ്സ് , ഫില്മ (റെജി ജേക്കബ്), ഇപ്കോ എന്നീ സംഘടനകളും ട്രൈസ്റ്റേറ്റ് കേരളാ ദിനാഘോഷങ്ങളില്‍ സംഘാടകരാകുകയും “ഇന്ത്യയിലെ നോട്ടു നിരോധനം: ആഘാതങ്ങളും പ്രത്യാഘാതങ്ങളും”എന്ന ചര്‍ച്ചചര്‍ച്ചയിലും ” കേരളത്തിലെ ടി വി ചാനല്‍ കുരുക്കുകള്‍” എന്ന സംവാദത്തിലും വാദമുഖങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. കാഷ്മീര്‍ ഗാര്‍ഡന്‍ എന്ന മലയാളി സ്ഥാപനം മുഖ്യ സ്പോണ്‍സറായി.

LEAVE A REPLY

Please enter your comment!
Please enter your name here