കൊച്ചി: തോമസ് ചാണ്ടിയുടെ ഹര്‍ജി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.എം രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമേന്ദ്രനും സംയുക്തമായി ഇറക്കിയ ഉത്തരവിലാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ രാജി ഉചിതമാണെന്നും കോടതി വിധിയില്‍ പരാമര്‍ശമുണ്ട്.

മറ്റൊരു മന്ത്രിക്കെതിരായ ഹര്‍ജിയായേ തോമസ് ചാണ്ടിയുടെ ഹര്‍ജി കാണാനാകു എന്നും ഹര്‍ജി കൂട്ടുത്തരവാദിത്തത്തിന്റെ അന്തസത്തക്ക് എതിരാണെന്നും കോടതി അഭിപ്രായപ്പെട്ടു. മന്ത്രിയായിരിക്കെ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാനാവില്ലെന്നും കേസ് നല്‍കിയിട്ട് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ ഹര്‍ജി ഏതൊക്കെ തരത്തില്‍ ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യകത്മാക്കുന്നുണ്ട്. കളക്ടറുടെ ആക്ഷേപങ്ങള്‍ നീക്കാന്‍ തോമസ്ചാണ്ടിക്ക് കളക്ടറെ സമീപിക്കാമെന്നും ഭൂമി തന്റെതല്ലെന്ന ന്യായം കളക്ടറോട് പറയാമെന്നും വിധിപകര്‍പ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here