വാഷിങ്ടണ്‍: 2010 ല്‍ കരീബിയന്‍ ഐലന്റിനെ നടുക്കിയ  ഭൂചലനത്തെ തുടര്‍ന്ന് ഹെയ്ത്തിയില്‍ നിന്നും അഭയാര്‍ത്ഥികളോട്
യുഎസ് വിട്ടു പോകണമെന്ന് തിങ്കളാഴ്ച (നവംബര്‍ 20 )  ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു.ഹെയ്ത്തിയില്‍ നിന്നും എത്തിയ  60,000 അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക റസിഡന്‍സി പെര്‍മിറ്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് ഇതുവരെ  അമേരിക്കയില്‍ താമസിക്കുന്നതിന് അനുമതി നല്‍കിയതെന്ന് ഭരണകൂടം  വ്യക്തമാക്കി.
ഇപ്പോള്‍ ഹെയ്ത്തിയിലെ സ്ഥിതി ഗതികള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് കഴിഞ്ഞ തവണ നീട്ടിക്കിട്ടിയ കാലാവധി 2019 ല്‍ അവസാനിക്കുന്നതിനു മുന്‍പു മടങ്ങി പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണമെന്നും ഹോംലാന്റ് സെക്യൂരിറ്റി നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ 18 മാസത്തേക്കു കൂടി കാലാവധി നീട്ടി കൊടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഹെയ്തിയന്‍ പ്രസിഡന്റും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  മേയ് മാസം കാലാവധി അവസാനിപ്പിച്ചവര്‍ക്കും സാധാരണ അനുവദിക്കുന്ന 18 മാസത്തിനു പകരം ആറ് മാസത്തേക്കാണ് കാലാവധി നീട്ടി കൊടുത്തിട്ടുള്ളത്. ഒന്‍പതു രാഷ്ട്രങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെട്ട് അമേരിക്കയില്‍ അഭയം നല്‍കിയിട്ടുള്ളവരുടെ എണ്ണം 435,000 ആണെന്ന് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here