അരിസോണ: .വൃശ്ചികപിറവിയോടെ ആരംഭിക്കുന്ന മണ്ഡലകാലവ്രതാരംഭത്തിന് അരിസോണയില്‍ ഭക്തിസാന്ദ്രമായ തുടക്കം, സ്വാമിപാദം തേടി അരിസോണയിലെ അയ്യപ്പഭക്തര്‍ക്ക് ഇനി 41 ദിവസക്കാലം വൃതാനുഷ്ടാനത്തിന്റെയും ശരണമന്ത്രജപത്തിന്റെയും നാളുകള്‍.

മണ്ഡലകാലവൃതാരംഭത്തിനു തുടക്കംകുറിച്ചുകൊണ്ട് ഞാറാഴ്ച നവംബര്‍ 19 ന് ഭാരതീയ ഏകതമന്ദിറില്‍ വച്ച് അയ്യപ്പമണ്ഡല പൂജനടത്തി . തന്ത്രി സുദര്‍ശന്‍ജിയുടെ മുഖ്യകാര്‍മികത്വത്തില്‍ ശരണഘോഷമുഖരിതമായ അന്തരീക്ഷത്തില്‍ ആചാരവിധിപ്രകാരം നടന്ന പൂജാദികര്‍മ്മങ്ങളില്‍ അരിസോണയുടെ വിവിധഭാഗങ്ങളില്‍നിന്നും നൂറുകണക്കിന് അയ്യപ്പഭക്തര്‍ പങ്കാളികളായി.

ഗണപതിപൂജ, അയ്യപ്പസങ്കല്‍പം, മാലയിടീല്‍, അലങ്കാരം, പതിനെട്ടുപടിപൂജ, പടിപ്പാട്ട് , ദീപാരാധന, ഹരിവരാസനം, അന്നദാനം എന്നിവയുടെ പൂര്‍ണതയോടെയാണ് അയ്യപ്പപൂജകൊണ്ടാടിയത്. അയ്യപ്പപൂജയോടനുബന്ധിച്ചു ദിലീപ് പിള്ള, വിജേഷ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പഭജനയില്‍ നിരവധിഭക്തജനങ്ങള്‍ ഭാഗഭാക്കായി.

മണ്ഡലകാല പൂജയോടനുബന്ധമായി ഡിസംബര്‍ 16-നു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതല്‍ ശ്രീ വെങ്കടകൃഷ്ണ ക്ഷേത്രസന്നിധിയില്‍ വച്ച് വിപുലമായരീതിയില്‍ അയ്യപ്പമണ്ഡല മഹാപൂജനടത്തുന്നു. പൂജയോടനുബന്ധിച്ചു വിവിധ അഭിഷേകങ്ങള്‍, പതിനെട്ടുപടിപൂജ, അന്നദാനം, പ്രസദമൂട്ട്, ദീപാരാധന, നിറമാല, പുഷ്പാഭിഷേകം, അലങ്കാരം, അയ്യപ്പഭജന എന്നിവയുമുണ്ടാകും. അയ്യപ്പപുജയിലും ഭജനയിലും പങ്കുചേര്‍ന്ന് പമ്പാവാസനായ ശ്രീ ധര്‍മ്മശാസ്താവിന്റെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവുംനേടാന്‍ ലഭിക്കുന്ന ഈ അത്യപൂര്‍വ്വ അവസരം എല്ലാ അയ്യപ്പഭക്തരും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ഹരികുമാര്‍ കളീക്കല്‍: 480 381 5786, സുരേഷ് നായര്‍ 623 455 1533, ജോലാല്‍ കരുണാകരന്‍ 6233321105, രാജേഷ് ബാബാ 602.317.3082. www.ayyappasamaj.org

മനു നായര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here