ഉടുപ്പി: ബാബരി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. രാമക്ഷേത്രം മാത്രമേ അയോധ്യയില്‍ പണിയൂ എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.

”രാമജന്മഭൂമിയില്‍ രാമക്ഷേത്രം പണിയും. മറ്റൊന്നും ആ സ്ഥലത്ത് നിര്‍മിക്കപ്പെടില്ല. അതേ കല്ലുകള്‍ കൊണ്ടാവും ഇതും നിര്‍മിക്കുക. കഴിഞ്ഞ 20-25 വര്‍ഷമായി അതിനു വേണ്ടി പോരാടുന്ന നേതാക്കളുടെ കീഴിലായിരിക്കും നിര്‍മാണം”- മോഹന്‍ ഭാഗവത് പറഞ്ഞു.

കര്‍ണാടകയിലെ ഉടുപ്പിയില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ഞങ്ങള്‍ അത് നിര്‍മിക്കും, ഇതൊരു ജനകീയ പ്രഖ്യാപനമല്ല. മറിച്ച്, നമ്മുടെ വിശ്വാസ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here