തിരുവനന്തപുരം ∙ 2014ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 1983, ബാംഗ്ളൂര്‍ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിന് നിവിൻ പോളിയും മൈ ലൈഫ് പാർട്ടനർ എന്ന സിനിമയിലെ അഭിനയത്തിന് സുദേവ് നായരും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഒാം ശാന്തി ഒാശാനയിലെ അഭിനയത്തിന് നസ്രിയയെ മികച്ച നടിയായും തിരഞ്ഞെടുത്തു.

അവാർഡുകൾ ഇങ്ങനെ:

∙ മികച്ച ചിത്രം ഒറ്റാൽ- സംവിധാനം ജയരാജ്

∙ രണ്ടാമത്തെ ചിത്രം- മൈലൈഫ് പാർട്ട്നർ

∙ മികച്ച നടൻ: നിവിൻ പോളി, സുദേവ് നായർ

∙ മികച്ച നടി: നസ്രിയ നസീം

∙ മികച്ച തിരക്കഥാകൃത്ത്: അഞ്ജലി മേനോൻ (ബാംഗ്ളൂര്‍ ഡേയ്സ് )

∙ പശ്ചാത്തല സംഗീതം: ബിജിപാൽ

∙ മികച്ച കഥാകൃത്ത്: സിദ്ധാർഥ് ശിവ

∙ സംവിധായകൻ: സനൽ കുമാർ ശശിധരൻ (ഒരാൾ പൊക്കം)

∙ സ്വഭാവ നടൻ: അനൂപ്മേനോൻ

∙ സ്വഭാവ നടി: സേതുലക്ഷ്മി

∙ ഛായാഗ്രാഹകൻ: അമൽ നീരദ് (ഇയോബ്ബിന്റെ പുസ്തകം)

∙ അവലംബിത തിരക്കഥ: രഞ്ജിത്ത്(ഞാൻ)

∙ ചിത്രംസംയോജകൻ: ലിജോ പോൾ

∙ ബാല നടൻ: അദ്വൈത്

∙ ബാല നടി: ഫാത്തിമ

∙ സംഗീത സംവിധാനം: രമേശ് നാരായണൻ

∙ മികച്ച ഗായകൻ: യേശുദാസ്

∙ മികച്ച ഗായിക: ശ്രേയാ ഘോഷാൽ

∙ മികച്ച പുതുമുഖ സംവിധായകൻ: എബ്രിഡ് ഷൈൻ

∙ മികച്ച ശബ്ദ ഡിസൈൻ- തപസ്നായക് (ഇയ്യോബിന്റെ പുസ്തകം)

∙ മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്: രംഗനാഥൻ (ഇയ്യോബിന്റെ പുസ്തകം)

∙ വസ്ത്രാലങ്കാരം-സമീറ സനീഷ് (വിവിധ ചിത്രം)

∙ ഡബ്ബിങ് ആർട്ടിസ്റ്റ്(ആൺ): ഹരിശാന്ത് (വൈറ്റ് ബോയ്സ്)

∙ ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): വിമ്മി മറിയം ജോർജ് ( മുന്നറിയിപ്പ്)

∙ മേക്കപ്പ്മാൻ: മനോജ് അങ്കമാലി (ഇയ്യോബിന്റെ പുസ്തകം)

∙ ജനപ്രീതിയും കലാമേന്മയുമുള്ള പ്രത്യേക ജൂറി പുരസ്കാരം- ഒാം ശാന്തി ഒാശാന

∙ പ്രത്യേക ജൂറി പരാമർശം: പ്രതാപ് പോത്തൻ, ഇന്ദ്രൻസ് (അപ്പോത്തിക്കരി)

വിവിധ പുരസ്കാരങ്ങള്‍ക്കായി 70 സിനിമകളാണ് ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറിക്ക് മുമ്പിലെത്തിയത്. സിനിമ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here