കാലിഫോർണിയ​​: യു.എസിൽ ആദ്യമായി സിഖ്​ വനിത മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയയിലെ യൂബ സിറ്റിയിൽനിന്ന്​ പ്രീത് ദിദ്​ബാലാണ്​ മേയറായി തിരഞ്ഞെടുക്ക​െപ്പട്ടത്​. ഡിസംബർ അഞ്ചിന്​ പ്രീത്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേൽക്കും. 2014 മുതൽ പ്രീത്​ യൂബ സിറ്റിയിലെ വൈസ്​ മേയറാണ്​. യു.എസിൽ സിഖ്​ മേയർമാർ ധാരാളമുണ്ട്​, എന്നാൽ ആദ്യമായാണ്​ വനിത മേയർ അധികാരമേൽക്കുന്നത്​.

കഴിഞ്ഞ മാസം ന്യൂജഴ്​സിയിലെ ഹോബോകെനിൽനിന്ന്​ രവി ബല്ല എന്ന സിഖുകാരൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എസിൽ സിഖ്​ വംശജർ ധാരാളമുള്ള പ്രദേശമാണ്​  യൂബ. ഏകദേശം 5,00,000 സിഖുകാരാണ്​ ഇവിടെയുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here