ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ജനറൽ ബോഡിയും ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷവും  ജനുവരി പതിമൂന്നാം തിയതി  ശനിയാഴ്ച   അഞ്ചു മണി മുതൽ  ന്യൂ ന്യൂറോഷെലിൽ  ഉള്ള  St. Luke Lutheran Church Hall ളിൽ  (95 Eastchester Road , New Rochelle, NY 10801)   വെച്ച് നടത്തുന്നതാണ് .  

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന നാടന്‍ കലാരൂപങ്ങളും, ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന  മറ്റ് നൃത്ത കലാരൂപങ്ങളും  ഹൃദ്യമാകും വിധമാണ് ചിട്ടപ്പെടുത്തിരിക്കുന്നത് . കഴിഞ്ഞ 43  വർഷത്തെ അസോസിയേഷന്റെ വളര്ച്ചയോടൊപ്പം വളർന്നു  പന്തലിച്ച ഒരു   മലയാളി സമൂഹമുണ്ട്‌ വെസ്റ്റ് ചെസ്റ്ററിൾ , അസോസിയേഷൻ  വളര്ത്തിയെടുത്ത കലാകാരന്മാരുടെയും  ,കലാകാരികളുടെയും ഒരു നീണ്ട നിരതന്നെയുണ്ട് .  മലയാളി കുടുംബങ്ങളിലെ യുവ കലാകാരന്മാർക്കും   കുട്ടികൾക്കും ലഭിച്ച മലയാളി അസോസിയേഷന്റെ  വേദികൾ അവരുടെ  കലയുടെ കേളി വൈഭവം പ്രകടിപ്പിക്കാൻ കിട്ടിയ അസുലഭ അവസരങ്ങൾ ആയിരുന്നു.

പുതിയ  തലമുറയെ ഭാരതീയ  പാരമ്പര്യത്തിൽ അധിഷ്ട്ടിതമായ നാട്യ ചിന്താ ധാരകൾ  പഠിപ്പിക്കുവാനും അത് മനോഹരമായി  വേദികളിൽ അവതരിപ്പിക്കുവാനുമുള്ള വേദികൾ  എല്ലാ വർഷവും  സംഘടിപ്പിക്കാൻ സാധിക്കുന്നത്  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ  നാളെയുടെ മുത്തുകളെ വാർത്തെടുക്കുവാൻ പ്രതിക്ഞാബദ്ധമായതുകൊണ്ടാണ് .

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രീയപ്പെട്ടവര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്നേഹിതരും ഈ  പരിപാടിയിൽ പങ്കെടുത്തു  വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്‌, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ഷയിനി ഷാജൻ  ,ജോ.സെക്രട്ടറി ലിജോ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ Dr.ഫില്ലിപ് ജോർജ് , കമ്മിറ്റി മെംബേർസ് ആയ  ജോയി ഇട്ടന്‍ ,കൊച്ചുമ്മന്‍  ജേക്കബ്,എംവി ചാക്കോ, തോമസ് കോശി   ,ഗണേഷ് നായര്‍,ജെ. മാത്യൂസ്,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍,കെ .കെ ജോൺസൻ , എ .വി വർഗീസ് , ഇട്ടൂപ്പ് ദേവസ്യ  ,രത്‌നമ്മ രാജന്‍, രാധാ മേനോൻ,  ജോണ്‍ കെ. മാത്യു, സുരേന്ദ്രന്‍ നായര്‍,  രാജ് തോമസ്‌ , ജോണ്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് മെംബേർസ് , ജോണ്‍ സീ വര്‍ഗീസ്‌, രാജന്‍ ടി. ജേക്കബ് , ചാക്കോ പി ജോർജ്, എം.വി. കുര്യന്‍ ഓഡിറ്റോർസ് ആയ നിരീഷ് ഉമ്മൻ, ലീന ആലപ്പാട്ട്   തുടങ്ങിയവര്‍ അഭ്യർധിച്ചു .   പ്രവേശനം ഫ്രീയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here