ലോക കേരള സഭയിലേക്ക് ഫോക്കാന ഉള്‍പ്പെടെയുള്ള പ്രമുഖ പ്രവാസി സംഘടനകളെയും അര്‍ഹരായ പ്രമുഖ നോര്‍ത്ത് അമേരിക്കന്‍ പ്രവാസികളെയും ഒഴിവാക്കി നടന്ന ഏകപക്ഷീയമായ നോമിനേഷനില്‍ പ്രതിക്ഷേധിക്കാനും ഉചിതമായ നടപടികള്‍ എടുക്കാനുമായി നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോക്കാന തീരുമാനിച്ചതായി പ്രസിഡണ്ട്‌ ശ്രീ തമ്പി ചാക്കോയും സെക്രട്ടറി ശ്രീ ഫിലിപ്പോസ് ഫിലിപ്പും സംയുക്ത വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.

കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപം കൊടുക്കുന്ന ലോക കേരള സഭയിലേക്ക് അർഹതപ്പെട്ട പലരെയും ഒഴിവാക്കിയ നടപിടിയെ ഫൊക്കാന അപലപിച്ചു.

ഈ അവഗനനക്ക് എതിരെ പ്രതിക്ഷേധതിന്റെ ആദ്യ പടിയായി പ്രമുഖ പ്രവാസി നേതാവും ഫോക്കാന ബോര്‍ഡ് ഓഫ് ട്രസ്ടീ അംഗവുമായ ശ്രീ കുരുന്‍ പ്രക്കാനത്തെ ഫൊക്കാനയുടെ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ആയി നിയമിച്ചതായി ഫോക്കാന പ്രസിഡണ്ട്‌ ശ്രീ തമ്പി ചാക്കോയും സെക്രട്ടറി ശ്രീ ഫിലിപ്പോസ് ഫിലിപ്പും മാധമങ്ങളെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here