ന്യൂയോർക്ക്: മാൻഹാട്ടനിലെ ട്രംപ് ടവറിൻെറ മുകളിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തം കണ്ടെത്തിയത്. ഉടൻ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ആഡംബര അപ്പാർട്മെൻറുകളും ബിസിനസ് കേന്ദ്രങ്ങളുമടങ്ങിയ ട്രംപ് ടവർ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ ഉടമസ്ഥതയിലുള്ളതാണ്.