ഡാളസ്സ്: മാംസ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന മകനെ സൗത്ത് ആഫ്രിക്കയിലെ വെയര്‍ ഹൗസ് ‘എംബറര്‍’ ആക്കി ഉയര്‍ത്തുന്നതിന് പ്രോത്സാഹനം നല്‍കിയ പിതാവിന് മകന്‍ സമ്മാനമായി നല്‍കിയത് ലോകത്തിലെ തന്നെ അത്യപൂര്‍വ്വ കാറുകളിലൊന്നായ മുപ്പത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന ബഗട്ടി ചിറോന്‍ എന്ന കാര്‍.

ഡാളസ്സിലെ റിയര്‍ എസ്‌റ്റേറ്റ് ഇന്‍വെവെസ്റ്റര്‍ കൂടിയായ മയൂര്‍ ശ്രീ (32) ബഗട്ടി എക്‌സിക്യൂട്ടീവ്‌സ്, ബോര്‍ഡ് മെമ്പേഴ്‌സുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ടെക്‌സസ്സിലെ തന്നെ ആദ്യ വാഹനമായി ബഗട്ടി ചിറോണ്‍ വാങ്ങാന്‍ തീരുമാനിച്ചത്. വോള്‍സ്വാഗണ്‍ ആണ് കാറിന്റെ ഡീലര്‍.

25000 ഡോളര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത ശേഷം 2 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കാര്‍ ഡാളസ്സില്‍ എത്തിയത്.

ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഈ കാര്‍ 500 എണ്ണം മാത്രമാണ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് സമമാണ് ഈ കാര്‍ എന്നാണ് മയൂര്‍ ശ്രീ അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here