FILE PHOTO: U.S. Vice President Mike Pence speaks during an event celebrating National Military Appreciation Month and National Military Spouse Appreciation Day at the Eisenhower Executive Office Building in Washington, U.S., May 9, 2017. REUTERS/Joshua Roberts/File Photo

ഡാലസ്: വര്‍ധിച്ചു വരുന്ന സ്‌കൂള്‍ വെടിവയ്പുകളുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആലോചിച്ചു വരുന്നതായി യുഎസ് വൈസ് പ്രസിഡന്റ് പെന്‍സ് പറഞ്ഞു.

ഫെബ്രുവരി 17 ന് ഡാലസ് കൗണ്ടി റിപ്പബ്ലിക്കന്‍സ് ഫണ്ട് റെയ്‌സിങ്ങ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു റെമക്കാ.

തോക്ക് നിയന്ത്രണത്തെക്കുറിച്ചോ നിലവിലുള്ള ഗണ്‍ ലോബില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോ കുറിച്ചോ പരാമര്‍ശിക്കാതെ ഫ്‌ലോറിഡാ വെടിവയ്പു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നത് വിദ്യാലയങ്ങളിലെ മാനസിക അസ്വാസ്ഥ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിനു ട്രംപ് ഭരണകൂടം പ്രത്യേക പരിശീലനം ലഭിച്ചവരെ നിയോഗിക്കുമെന്നും വ്യക്തമാക്കി.

ഞാന്‍ ഒരു പിതാവാണെന്നും ഇവിടെ കൂടിയിരിക്കുന്ന മാതാപിതാക്കളുടെ വികാരങ്ങള്‍ എപ്രകാരമായിരിക്കുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്ന് പെന്‍സ് പറഞ്ഞു. അമേരിക്കയിലെ ഒരു വിദ്യാര്‍ഥിക്കോ അധ്യാപകനോ ഇനി ഇങ്ങനെയൊരു അപകടം സംഭവിക്കരുതെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്ന് പെന്‍സ് പറഞ്ഞു.

1999 കൊളറാഡൊ കൊളംബൈന്‍ ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പു വാര്‍ഷികദിനമായ ഏപ്രില്‍ 20 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനു വിവിധ വിദ്യാഭ്യാസ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here