വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടലിന് ഹില്ലരിയാണ് കുറ്റക്കാരി എന്ന ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും, ഹില്ലരിയുടെ എതിരാളിയുമായ ബര്‍ണി സാന്‍ഡേഴ്‌സ്.

ഫെബ്രുവരി 21 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, റഷ്യന്‍ അക്രമണം തടയുന്നതിന് ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ഹില്ലരിക്ലിന്റന്‍ ഒന്നും ചെയ്തില്ലെന്ന് ബര്‍ണി പറഞ്ഞു.

2016 ലെ തിരഞ്ഞെടുപ്പില്‍ ബര്‍ണിയുടെ പ്രചരണത്തെ റഷ്യ പിന്തുണച്ചിരുന്നുവെന്ന് റോബര്‍ട്ട് മുള്ളറുടെ കുറ്റപത്രിത്തില്‍ പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബര്‍ണിയുടെ തിരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന മാനേജര്‍ വ്യക്തമാക്കി.

ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ റഷ്യയുടെ പങ്ക് എന്തായിരുന്നുവെന്നതാണ് ഏററവും പ്രധാനപ്പെട്ട ചോദ്യം. ഞങ്ങള്‍ക്ക് തരുവാന്‍ കഴിയുന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്ക് തരുന്നതിന് കഴിയുമെന്ന് വെര്‍മോണ്ട് പബ്ലിക്ക് റോഡോയ്ക്ക് ബര്‍ണി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യ ജനാധിപത്യ വ്യവസ്ഥിക്കു നേരെയുള്ള കടന്നാക്രമണമായിരുന്നു റഷ്യയുടെ ഇടപെടല്‍ എന്ന ബര്‍ണി കുറ്റപ്പെടുത്തി. റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതില്‍ തനിക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും ബര്‍ണി പറഞ്ഞു.

ഹില്ലരിക്കു നേരെയുള്ള ബര്‍ണിയുടെ കുറ്റാരോപണം 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബര്‍ണി സാന്റേഴ്‌സ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ലഭിക്കുന്ന സൂചനയെന്നും ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here