ടൊറെന്റോ: ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായി ടൊറന്റോ മലയാളി സംഗമം  നേതാവ് അലക്‌സാണ്ടർ പി. അലക്‌സാണ്ടർ മത്സരിക്കുന്നു. ടൊറേന്റോ മലയാളി സംഗമം ബോർഡ് ഓഫ് ട്രസ്റ്റി അംഗമായ   അലക്‌സാണ്ടർ  കാനഡയിലെ അറിയപ്പെടുന്ന ബിസിനസുകാരനും സംഘടകനുമാണ്. ടൊറേന്റോ മലയാളി സംഗമത്തിന്റ്റെ  ജോയിന്റ് സെക്രട്ടറിയും കമ്മിറ്റി അംഗവുമായിരുന്ന  അലക്‌സാണ്ടർ  കഴിഞ്ഞ തവണ ടൊറെന്റോയിൽ നടന്ന ഫൊക്കാന നാഷണൽ കൺവെൻഷന്റെ ഭാഗമായി നടന്ന ഫിലിം ഫെസ്റിവലിന്റ്റെ മുഖ്യ സ്പോൺസർ ആയിരുന്നു.

അലക്‌സാണ്ടറിന്റെ സ്ഥാനാർത്ഥിത്വം ടൊറാന്റോ മലയാളി സമാജത്തിനു മാത്രമല്ല കാനഡയിലെ മുഴുവൻ മലയാളികളുടെ അഭിമാനമാണെന്നു ഫൊക്കാനയുടെ മുതിർന്ന നേതാക്കളായ മുൻ ദേശീയ  പ്രസിഡന്റ് ജോൺ പി ജോൺ, ബോർഡ് ഓഫ് ട്രസ്റ്റീ അംഗം കുര്യൻ പ്രക്കാനം എന്നിവർ പറഞ്ഞു.
കാനഡയുടെ സാമൂഹിക സാംസകാരിക കർമ്മമണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായ  അലക്‌സാണ്ടർ  2004 ലാണ് കാനഡയിൽ കുടിയേറിയത്. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഈ എം.ബി.എക്കാരൻ സൗദി അറേബ്യയിൽ ഇൻഷുറൻസ് രംഗത്ത് പ്രവർത്തിച്ച ശേഷമാണു കാനഡയിൽ എത്തുന്നത്. കാനഡയിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ അറിയപ്പെടുന്ന ബിസിനസ്‌കാരനാണ്. കാനഡയിലെത്തിയകാലം മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ഒരു ഫൊക്കാനയുടെ സജീവ പ്രവർത്തകനാണ്. മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക -യൂറോപ്പ് ഡയസിഷ്യൻ കൗൺസിൽ അംഗവുമാണ്    അലക്‌സാണ്ടർ.
അലക്‌സാണ്ടറിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയുടെ 2018-2020 ഭരണസമിതിക്ക് ഏറെ ഗുണം ചെയ്യുമെന്ന്  ഫൊക്കാന പ്രസിഡന്റ് ആയി മത്സരിക്കുന്ന മാധവൻ നായരും അദ്ദേഹത്തോടൊപ്പം മത്സരിക്കുന്ന   സെക്രട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻ‌രാജ്,  അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി  ജെസി റിൻസി, ജോയിന്റ് ട്രഷറർ പ്രവീൺ തോമസ്, ബോർഡ് ഓഫ് ട്രസ്റ്റീ  അംഗങ്ങളായ  ഡോ.മാത്യു വര്ഗീസ്  (രാജൻ), എറിക് മാത്യു,  നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോയി ടി. ഇട്ടൻ, ദേവസി പാലാട്ടി, വിജി നായർ,  ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം,  രാജീവ് ആർ. കുമാർ, റീജിയണൽ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടൻ നായർ (ന്യൂയോർക്ക്), രഞ്ജു ജോർജ് (വാഷിംഗ്‌ടൺ ഡി. സി.), ഗീത ജോർജ്‌ (കാലിഫോർണിയ), എൽദോ പോൾ (ന്യൂ ജേർസി- പെൻസിൽവാനിയ),ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ), ആർവിപിയായി ഫ്രാൻസിസ് കിഴക്കേക്കുറ്റ് (ചിക്കാഗോ മിഡ് വെസ്റ്റ് ), വിമൻസ് ഫോറം ചെയർപേഴ്‌സൺ ലൈസി അലക്സ്  എന്നിവർ സംയുക്ത പ്രസ്താവനയിൽ  അറിയിച്ചു,  പത്തനംതിട്ട റാന്നി സ്വദേശി ചെറുകാരപീടികയിൽ  പി.സി.  അലക്‌സാണ്ടറിന്റെയും ശോശാമ്മ   അലക്‌സാണ്ടറിന്റെയും മൂന്നു മക്കളിൽ മൂത്തവനായ   അലക്‌സാണ്ടർപി   അലക്‌സാണ്ടർ നാട്ടിൽ നിന്ന് പ്രീഡിഗ്രി പഠനത്തിനുശേഷം മധ്യപ്രദേശിൽ ഉപരിപഠനത്തിനുപോയി. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും ബിരുദവും എം.ബി.എയും നേടിയ ശേഷമാണു അബുദാബിയിൽ ജോലിതേടി പോയത്. ഭാര്യ: പ്രീത അലക്‌സാണ്ടർ കേസ് മാനേജർ ആയി ജോലി ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here