ഫ്ളോറിഡ: 12 വര്ഷങ്ങള്ക്കു മുൻപ് മലബാറിന്റെ മണ്ണിൽ നിന്നും അമേരിക്കയിലെ ഫ്ളോറിഡയിലേക്കു കുടിയേറിയ  പ്രവാസി മലയാളി അനു ഉല്ലാസ് ഫോമാ വനിതാ പ്രതിനിധി സ്ഥാനാർഥിയായി മൽസരിക്കുന്നു.

ഫ്ലോറിഡയിലെ ടാമ്പയിൽ ചേക്കേറിയ അന്ന് മുതൽ അസോസിയേഷനുകളുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായും  MAT ടംമ്പാക്ക് വേണ്ടി മെഗാതിരുവാതിര പഠിപ്പിച്ചും, ടാംമ്പ ബേ മലയാളി അസോസിയേഷനു വേണ്ടി വിവിധ  പ്രോഗ്രാം കോർഡിനേറ് ചെയ്തും, തിരുവാതിരകളികൾ പഠിപ്പിച്ചും, കിഡ്സ് കമ്മിറ്റി കോഓർഡിനേറ്റർ ആയും അങ്ങനെ തുടങ്ങി വിത്യസ്ത പ്രവർത്തന മേഖലകളിൽ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുള്ള അനു ഉല്ലാസ്  ഇത്തവണ നടന്ന ഫോമാ മെഗാതിരുവാതിര കമ്മിറ്റിയിൽ ടാമ്പയുടെ പ്രതിനിധിയും ആയിരുന്നു.

വിവിധ മാഗസിനുകളിൽ കഥകളും, കവിതകളും എഴുതി തന്റെ സാന്നിധ്യം  ആ മേഖലകളിലും അറിയിച്ചിട്ടുണ്ട്.

“Behind every successful women is herself”. എന്നും ജീവിതത്തിന്റെ കരുത്തും, കാതലും നമ്മിൽ തന്നെ നിക്ഷിപ്‌തം എന്ന് വിശ്വസിക്കാൻ ഇഷ്ടപെടുന്ന വ്യക്തിത്വത്തിന് ഉടമയായ അനു ഉല്ലാസ്,  അവയിലേക്കുള്ള ദൂരം നമ്മുടെ കൈയിൽ എന്നും ഭദ്രമായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

വേറിട്ട ആശയങ്ങങളുമായി സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരു  പെൺ കരുത്തായി, ഫോമയിലേക്കു സ്ത്രീകൾ ഇനിയും ആർജവപൂർവ്വം കാലെടുത്തു വെക്കണമെന്ന് അഭിപ്രായപ്പെടുന്ന അനു,  ഫോമയിലെ സ്ത്രീ സാന്നിധ്യമായി  ഇനിയുള്ള 2 വർഷക്കാലം പ്രവർത്തിക്കുവാൻ ആഗ്രഹിക്കുകയാണ്.

നവോദയ വിദ്യാലയത്തിലെ സ്കൂൾ ദിനങ്ങളിൽ തന്റെ സ്ഥിര തട്ടകം ഇംഗ്ലീഷ് പ്രഭാഷണം ആയിരുന്നു. സമ്മാനങ്ങൾ ഏറെ കിട്ടിയിട്ടുള്ളതും അതിനു തന്നെ, അതിനോടുള്ള ഇഷ്ടമാണ് അമേരിക്കയിൽ നഴ്സിംഗ് കോളേജ് ലക്ചറർ എന്ന ജോലിയിലേക്ക്  കൊണ്ടെത്തിച്ചത്. അതിനോടൊപ്പം എഴുത്തും, നൃത്തവും, പാചകവും , വായനയും ഒരുപോലെ ഇഷ്ടപെടുന്നു.. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഉല്ലാസും, 9, 6 വയസ്സുള്ള രണ്ടു മക്കളും അടങ്ങുന്നതാണ് തന്റെ ചെറിയ കുടുംബം.

ഏറെ ശുഭപ്രതീക്ഷകളോട് കൂടി ഫോമയിലേക്കു കാലെടുത്തു വെക്കുന്ന തനിക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നൽകണമെന്ന് അനു ഉല്ലാസ് അഭ്യർത്ഥിച്ചു. റ്റാമ്പ മലയാളി അസോസിയേഷൻ പ്രസിഡൻറ് നെവിൻ ജോസ് അറിയിച്ചതാണിത്.

 

വാർത്ത: നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here