ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് ന്യൂയോര്‍ക്ക് മുന്‍ പ്രസിഡന്റും ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ മുന്‍ ട്രെഷററും ആയിരുന്ന ബിനോയ് തോമസ് ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്നു .

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ സമ്പൂര്‍ണ ഔദ്യോഗിക പിന്തുണയുള്ള ഏക സ്ഥാനാര്‍ത്ഥിയാണ് ബിനോയ് തോമസ്. അമേരിക്കന്‍ മണ്ണിലെ 33 വര്‍ഷത്തെ കലാ സാംസ്കാരികനേതൃത്ത രംഗത്തെ പ്രവര്‍ത്തി പരിചയം ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയനെ വിജയ പാതയില്‍ നയിക്കുവാന്‍ കരുത്തനാണ് എന്ന് ഉറപ്പു നല്‍കുന്നു.

അനാഥാലയങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും അക്ഷരങ്ങളുടെയും അമ്പലങ്ങളുടെയും പള്ളികളുടെയും നാടായ കോട്ടയത്ത് നിന്നും എന്നെ ഞാനാക്കിയ നാട്ടില്‍ നിന്നും മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ എത്തിയ എനിക്ക് എന്റെ നാടിനെ സ്‌നേഹിക്കാനും കേരള കലാ സാംസകാരിക രംഗത്തു വളരുവാനും എനിക്ക് സഹായകമായത് കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് എന്ന സംഘടനയാണ് .അതുപോലെ തന്നെ നല്ല സുഹൃത്ബന്ധങ്ങളാണ് .ഫൊക്കാനയുടെ ചുവടു വെച്ച് ഫോമയിലെത്തിനിക്കുന്ന ഇന്ന് കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ മറയാതെസൂക്ഷിക്കുന്നതിനോടൊപ്പം വിധിയുടെ വിളയാട്ടങ്ങളില്‍ വഴുതിപ്പോയവര്‍ക്കും കൈത്താങ്ങായി തീരുവാന്‍ ഫോമാ എന്ന സംഘടനയില്‍ കൂടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലണ്ടിന്റെ മേല്‍ക്കൂര പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു ഭവന രഹിതര്‍ക്കു ഒരു തണലായി തീരുവാന്‍ സഹജീവികളെ സ്‌നേഹിക്കുവാന്‍ സമൂഹത്തില്‍ ഉറങ്ങിക്കിടക്കുന്ന വാസനയെ തൊട്ടുണര്‍തുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു ന്യൂ യോര്‍ക്ക് മെട്രോ റീജിയന്റെ ആര്‍.വി.പിയായി എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്തി കലാ സംസ്കാരിക സാമൂഹിക രംഗത്ത് ഏറ്റവും നല്ല മാതൃകയാകുവാന്‍ സാധിക്കും എന്നുറപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here