ഫിലാഡല്‍ഫിയ: വാലിഫോര്‍ജ് കാസിനോയില്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച് ഭാഷയേയും ഭാഷാസ്‌നേഹികളേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018 ജൂലൈ 5 മുതല്‍ 7 വരെയുള്ള സാഹിത്യ സമ്മേളനത്തില്‍ സാഹിത്യവും സാമൂഹിക പരിവര്‍ത്തനവും, അമേരിക്കന്‍ മലയാള സാഹിത്യവും മുഖ്യ ചര്‍ച്ചാവിഷയമാരിക്കും. സാഹിത്യ സെമിനാറില്‍ കേരളത്തില്‍ നിന്നുള്ള സാഹിത്യകാരന്മാരും അമേരിക്കന്‍ സാഹിത്യത്തിലെ പ്രശസ്തരും പങ്കെടുക്കും.

രണ്ടു ദിവസങ്ങളിലായി കഥ, നോവല്‍, കവിത, ലേഖനം, ലോകസാഹിത്യം, മലയാള സാഹിത്യം എന്നീ വിഷയങ്ങളില്‍ ചെറിയ പ്രബന്ധാവതരണങ്ങളും, ചര്‍ച്ചകളും പുരസ്കാര സമര്‍പ്പണങ്ങളും ഉണ്ടായിരിക്കും.

ഓരോ വിഭാഗങ്ങള്‍ക്കും ഉപസമിതികള്‍ രൂപംകൊടുത്ത് പ്രവര്‍ത്തിക്കും. ആറാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ കവിത, ചെറുകഥ അവതരണവും ചര്‍ച്ചകലും ഉണ്ടായിരിക്കും. കവിതയില്‍ അമേരിക്കന്‍ മലയാള കവിതയുടെ പുരോഗതി, കഥയില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കഥകളുടെ നിലവാരം, കഥകളുടെ കുറവ്, രചനാശൈലി, ശില്പഭദ്രത, ഭാഷ, ഗൃഹാതുരത്വം രചനകളില്‍ എന്നിവയും, 2 മണി മുതല്‍ അഞ്ചുവരെ നോവല്‍, ലേഖനം. നോവലില്‍ നോവല്‍ അതരണരീതിയും, ലേഖനത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ലേഖനങ്ങളുടെ വളര്‍ച്ച, ലേഖനങ്ങളില്‍ കലയും സാഹിത്യവിഷയങ്ങളും കുറവാകുന്നതെന്തുകൊണ്ട്?, അവാര്‍ഡുകള്‍ എഴുത്തുകാര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നുവെന്ന് വിശ്വസിക്കുന്നുവോ എന്നതും ചര്‍ച്ചാവിഷയമാക്കും.

ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: അബ്ദുള്‍ പുന്നയൂര്‍ക്കുളം (586 994 1805).

ഫൊക്കാന സാഹിത്യ സമ്മേളനം ഭാഷാസ്‌നേഹികള്‍ക്ക് ഒരു മികച്ച അക്ഷരവിരുന്നാകുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി പി. ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here