ചിക്കാഗോ: ഫോമാ കണ്‍ വന്‍ഷന്‍ വിളിപ്പാടകലെ എത്തിയപ്പോള്‍ പൈത്രുകം മറക്കാതെ സംഘടനാ നേത്രുത്വം. അമേരിക്കയില്‍ സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കുകയും അവിഭക്ത ഫൊക്കാന സാരഥികളായി പ്രവര്‍ത്തിക്കുകയുംചെയ്ത അന്തരിച്ച മുന്‍ നേതാക്കളുടെ പേരിലാണു കണ്‍ വന്‍ഷനിലെ പല വേദികളും അറിയപ്പെടുക.

ഒരു ദശാബ്ദം മുന്‍പ് ഫൊക്കാനയില്‍ നിന്നാണു ഫോമാ രൂപം കൊണ്ടത്. അവിഭക്ത ഫൊക്കാനയുടെ നേതക്കള്‍ നമ്മുടെ മൊത്തം സമൂഹത്തെ പ്രതിന്ധീകരിച്ചവരാണ്. അവരെ ആദരിക്കേണ്ടത് കടമയായി ഫോമാ കരുതുന്നുഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഹൂണ്ടിക്കാട്ടി.
ഫോക്കാനയുടെ പ്രഥമ പ്രസിഡന്റ് രാജന്‍ മാരേട്ട്, പ്രഥമ സെക്രട്ടറി ജോസ് ജോസഫ് എന്നിവരുടെ പേരില്‍ വേദികള്‍ ഉണ്ടാവും. ഫൊക്കാനയുടെ വിവിധ തലങ്ങളില്‍നേത്രുത്വം നല്കിയ നൈനാന്‍ ചാണ്ടിയുടെ പേരിലും ഒരു വേദി ഉണ്ടാവും.

അടുത്തയിടക്ക് അന്തരിച്ച നടി ശ്രീദേവി, നടന്‍ കലാഭവന്‍ മണി എന്നിവരുടെ പേരിലും വേദികള്‍ ഒരുങ്ങുന്നു.

കൊല്ലപ്പെട്ട പ്രവീണ്‍ വര്‍ഗീസിന്റെ പേരിലാണു മറ്റൊരു വേദി. പ്രവീണിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ആ കുരുന്നു ജീവന്റെ ഓര്‍മ്മ പുതുക്കാനും നീതിക്കു വേണ്ടി പോരാടിയ അമ്മ ലവ്‌ലി വര്‍ഗീസിന്റെ ഉറച്ചനിലപാടിനുമുള്ള പിന്തുണ അറിയിക്കുന്നതിനും കൂടി ആയിരിക്കും ഇത്.

പ്രവീണ്‍ കേസില്‍ ഫോമാ ജനറല്‍ സെക്രട്ടറി ആയിരുന്ന ഗ്ലാഡ്‌സന്‍ വര്‍ഗീസ്, ഫൊക്കാന പ്രസിഡന്റായിരുന്ന മറിയമ്മ പിള്ള എന്നിവരാണു ആദ്യം മുതല്‍ മലയാളി സമൂഹത്തിന്റെ പിന്തുണ പ്രതിനിധീകരിച്ച്ത്.

ചിക്കാഗോ ഡൗണ്‍ ടൗണില്‍ ഫോമാ നടത്തിയ റാലിയില്‍ ജനറല്‍ സെക്രട്ടറി ജിബി തോമസും താനും പങ്കെടുത്തതും ബെന്നി അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here