അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018 ഫിലാഡല്‍ഫിയ  വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ 2018 ജൂലൈ 5 മുതല്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍  കേരളത്തിന്റെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും  പങ്കെടുക്കുന്നു. ഇതോട് കേരളത്തിന്റെ മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു പങ്കെടുക്കുന്ന അപൂർവം ചില കണ്‍വന്‍ഷനുകളിൽ  ഒന്നായിത്തീരും ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍.

 ഫൊക്കാന കണ്‍വന്‍ഷനില്‍  പങ്കെടുക്കാൻ വേണ്ടിമാത്രമാണ് രമേശ് ചെന്നിത്തല അമേരിക്കയിൽ എത്തുന്നത്. കെ .എസ്.യു.  വിലൂടെ  രാഷ്ട്രിയത്തിൽ എത്തിയ രമേശ് ചെന്നിത്തല ഇന്ത്യയുടെ ദേശിയ രാഷ്ട്രീയത്തിൽ  നിറഞ്ഞുനിന്ന  വെക്തിത്വമാണ്. എൻ.എസ് .യൂ വിന്റെ ദേശിയ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ദേശിയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണയക സ്വാധിനം വഹിച്ചു. കേരളത്തിന്റെ എം.എൽ.എ , മന്ത്രി  എന്നീ  നിലകളിൽ ശോഭിച്ച അദ്ദേഹം കേരളത്തിന്റെ  പ്രതിപക്ഷ നേതാവ് ആണ്. 

 കേരളാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫൊക്കാന കണ്‍വന്‍ഷനില്‍  പങ്കെടുക്കുന്നത് കണ്‍വന്‍ഷന്റെ  പ്രാധാന്യം മനസിലാക്കിയാണെന്നും പ്രവാസികളുടെ എക്കാലത്തെയും അഭിലാഷമായിരുന്ന  കേരള പ്രവാസി ട്രിബ്യുണല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കമാകാൻ ഈ കണ്‍വന്‍ഷനില്‍ കഴിയുമായിരിക്കുമെന്നും പ്രസിഡന്റ്‌ തമ്പി ചാക്കോ ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ട്രഷറർ ഷാജി വർഗീസ് ,എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയി ഇട്ടൻ,  ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ജോർജി വർഗീസ് , കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ ,  ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here