അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ  ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷൻ ജൂലൈ 5മുതൽ 8 വരെ ഫിലഡല്ഫിയയിൽ നടക്കുമ്പോൾ ഫൊക്കാന ട്രസ്റ്റിബോർഡിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ് .അമേരിക്കൻ മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന ഫൊക്കാനയുടെ പതിനെട്ടാമത് കൺവൻഷന്‌ തുടക്കം കുറിക്കുമ്പോൾ  അനേകം വർണ്ണങ്ങളെ ഒരു ചിറകിൽ ഒതുക്കുന്ന കൂട്ടായ്മ എന്ന നിലയിലും സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ കൊണ്ട് അമേരിക്കൻ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സംഘടന എന്ന നിലയിലും ഫൊക്കാന ഒന്നാം സ്ഥാനത്തു തന്നെയാണ് നിൽക്കുന്നതെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് പറഞ്ഞു. “അമേരിക്കൻ മലയാളികളുടെ കരുത്തുറ്റ പ്രസ്ഥാനമായ ഫൊക്കാന അതിന്റെ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ, പ്രവർത്തനങ്ങളിൽ മാറ്റം വരുത്താതെ മുന്നോട്ടു പോയതിനാലാണ് ഈ സ്ഥാനത്തു എത്തിച്ചേരാൻ സാധിച്ചത്.” ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയിൽ കഴിഞ്ഞ രണ്ട് വർഷത്തെ ഫൊക്കാനയുടെ വിജയപ്രവർത്തങ്ങളിൽ സന്തോഷമുണ്ട് .ഏറ്റെടുത്ത എല്ലാ പദ്ധതികളും വിജയകരമായി പൂർത്തിയാക്കി .സംഘടനയുടെ പ്രവർത്തനങ്ങൾക്കു ഒരു ഏകീകരണ സ്വഭാവം കൊണ്ടുവന്നു .റീജിണറുകൾ ശക്തമാക്കുവാൻ പരിപാടികൾ ആവിഷ്കരിച്ചു.പുതു കമ്മിറ്റിയിലേക്ക് വിവിധ റീജിയനുകളിൽ നിന്ന് യുവജനതെ ഉൾപ്പെട നിരവധി പുതുമുഖങ്ങളെ കൊണ്ടുവരുവാൻ ട്രസ്റ്റി ബോർഡിന് സാധിച്ചു .
ഫൊക്കാനയുടെ ബൈലോയിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനങ്ങളെ കൂടുതൽ സുതാര്യമാക്കി. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പിലാക്കി. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു കൊടുക്കുന്ന പദ്ധതി കൊണ്ടുവന്നതോടെ ഫൊക്കാന പേരുകൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ആരാധിക്കപ്പെടുന്ന സംഘടനയായി മാറി. കേരളത്തിൽ ഏതാണ്ട് 6 ഓളം വീടുകൾ പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകി. പേരിനും പ്രശസ്തിക്കും വേണ്ടി വീട് നിർമ്മിച്ചു കൊടുക്കുന്നവർ പലരും ചടങ്ങ് നടത്തുക എന്ന ലക്ഷ്യത്തോടെ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത വീടുകളായിരിക്കും നിർമ്മിച്ചു നൽകുക. ഇത്തരക്കാർക്ക് തിരിച്ചടി നൽകി വീട് നിർമ്മിച്ചു കൊടുക്കുകയാണ് ഫൊക്കാന ചെയ്തത് . നിർമ്മിച്ച വീടുകൾ എല്ലാതരത്തിലുമുള്ള സൗകര്യങ്ങളോട് കൂടിയതാണെന്നു ഉറപ്പുവരുത്താനും ഫൊക്കാന  മറന്നില്ല.
ഫൊക്കാന അതിന്റെ പ്രവർത്തനങ്ങളിൽ കാണിച്ച സത്യസന്ധതയും ആത്മാർത്ഥതയും തന്നെയാണ് ഈ സംഘടനക്ക് ലഭിച്ച വിജയത്തിന്റെ രഹസ്യം. അമേരിക്കൻ മലയാളികൾക്കിടയിൽ ഇന്ന് ഫൊക്കാനക്കുള്ള സ്വാധീനവും അംഗീകാരവും ഒന്ന് വേറെ തന്നെയാണ്. ആലപ്പുഴയിൽ നടത്തിയ കൺവെൻഷൻ, ഫൊക്കാന ട്രസ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ ഭാഷക്കൊരു ഡോളർ തുടങ്ങീ പരിപാടികൾ ഈ സ്വാധീനത്തെ വിളിച്ചു പറയുന്നവയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിനു മൂല്യമേറിയ സംഭാവന നൽകിയ പരിപാടിയാണ് ഭാഷക്കൊരു ഡോളർ. തിരുവനന്തപുരത്തു വെച്ച് നടന്ന ഈ പരിപാടി കേരളം കണ്ട ഏറ്റവും മികച്ച ഭാഷാപരിപാടിയാണെന്നതിൽ സംശയമില്ല. ഫൊക്കാനയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഈ ചടങ്ങ് മലയാളികൾ  സ്വീകരിച്ചു. ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഊർജവും ശക്തിയും നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുണ്ടെന്ന് ജോർജി വർഗീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here