ന്യൂയോര്‍ക്ക്: കടുത്ത മത്സരത്തിലൂടെ ഫോമയുടെ ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഷിനു ജോസഫിനെ അനുമോദിക്കുവാന്‍ ഫോമാ എംപയര്‍ റീജന്റെ നേതൃത്വത്തില്‍ ജൂലൈ 9-ാം തീയതി ബുധനാഴ്ച യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റോറന്റില്‍ കൂടിയ യോഗം എം.എല്‍.എ.മാരായ മോന്‍സ് ജോസഫിന്റേയും, രാജു എബ്രഹാമിന്റേയും, ചിക്കാഗോ രൂപതാ ചാന്‍സ്ലര്‍ റവ.ഫാ.ജോണിക്കുട്ടി പുലിശ്ശേരി എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി. കൂടാതെ ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, കണക്ടിക്കെറ്റ് തുടങ്ങിയ സ്‌റ്റേറ്റുകളിലെ വിവിധ സംഘടനാ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.

1994 മുതല്‍ തനിക്ക് ഷിനുവിനെ പരിചയം ഉണ്ടെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. 1996-ല്‍ കടുത്തുരുത്തിയില്‍ നിന്ന് ആദ്യമായ എം.എല്‍.എ. ആയി മത്സരിച്ചപ്പോള്‍ ഷിനുവിന്റെ നേതൃത്വത്തില്‍ കെ.എസ്.എസി. പ്രവര്‍ത്തകര്‍ കോതമംഗലത്തു നിന്ന് തനിക്കുവേണ്ടി പ്രവര്‍ത്തിച്ചത് മോന്‍സ് യോഗത്തില്‍ പങ്കുവച്ചു. ഷിനുവിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായി മോന്‍സ് ജോസഫ് പറഞ്ഞു.

ഷിനുവിന് എല്ലാവിധ ആശംസകളും അറിയിച്ചതായി എം.എല്‍.എ. രാജു എബ്രഹാം, അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ അമേരിക്കന്‍ മലയാളികളുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്നും, അതിന് ഫോമ മുന്‍കൈ എടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

പുതിയ റീജണല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോപിനാഥകുറുപ്പ്, നാഷ്ണല്‍ കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി, സുരേഷ് നായര്‍, ആഷിഷ് ജോസഫ് എന്നിവരേയും യോഗം അനുമോദിച്ചു.

ഗോപിനാഥ കുറുപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ മലബാര്‍ ചിക്കാഗോ രൂപതാ ചാന്‍സ് ലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഒലിവ് ബില്‍ഡേഴ്‌സ് ചെയര്‍മാന്‍ പി.വി.മാത്യു, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിമാരായ ജിബി തോമസ്, അനിയന്‍ ജോര്‍ജ് മിഡ് അറ്റ്‌ലാന്റിക് ആര്‍.വി.പി. ബോബി തോമസ്, മുന്‍ നാഷ്ണല്‍ കമ്മറ്റി അംഗം സിറിയക് കുര്യന്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബൈജു(കാന്‍ജ്), ഹരികുമാര്‍ രാജന്‍(കേരള സമാജം), മാത്യു മണി(മാര്‍ക്ക്), ജോസഫ് കാഞ്ഞമല(വൈസ്‌മെന്‍ ക്ലബ്), ആന്റോ വര്‍ക്കി(വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍), ജോസ് മലയില്‍(ഐ.സി.ഡബ്ല്യൂ.എ.), ജോര്‍ജ് ഗീവര്‍ഗീസ്(ന്യൂ-ഇംഗ്ലണ്ട് റീജന്‍), സണ്ണി പൗലോസ്(മാര്‍ക്ക്), ആഷിഷ് ജോസഫ്(യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), രാജു സ്‌കറിയാ, ഇന്‍ഡ്യന് കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷോളി കുമ്പിളുവേലി സ്വാഗതം ആശംസിച്ചു. മുന്‍ റീജണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ എം.സി.യായി ചടങ്ങുകള്‍ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here