ന്യൂയോര്‍ക്ക്: കേരള എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ(KEAN) പത്താം വാര്‍ഷിക കിക്ക്ഓഫ് ബഹു. മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ പദ്മശ്രീ സോമസുന്ദരനു പ്രഥമ ടിക്കറ്റ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. 

സെക്രറട്ടറി റെജിമോൻ എബ്രഹാം വിശിഷ്ട വ്യക്തികളെ സദസ്സിനു പരിചയപ്പെടുത്തി. കീൻ കേരളത്തെ മറന്നിട്ടില്ലെന്നും കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ നൂറ്റിപ്പത്തോളം  എൻജീനിയറിങ്ങു വിദ്യാർത്ഥികൾക്കു സ്‌കൊളർക്ഷിപ്പും അതോടൊപ്പം ഉപദേശങ്ങളും നൽകുന്നുണ്ടെന്ന് പ്രസിഡന്റ് പ്രകാശ് കോശി പറഞ്ഞു. ലോകപ്രസിദ്ധ ഐഐറ്റിയിൽ പഠിച്ച വിദ്യാർത്ഥിക്കും കീൻ സ്കോളർഷിപ്പ് ലഭിച്ചിരുന്നു.

കേരളത്തിലെ പ്രാഥമീക ആരോഗ്യമേഖലക്കു അമേരിക്കൻ മലയാളി എഞ്ചിനീയേഴ്‌സിനു അനേകം സംഭാവനകൾ നൽകാൻ കഴിയുമെന്നും കേരളം അതിനെ സ്വാഗതം ചെയ്യുന്നു എന്നും മന്ത്രി ഷൈലജ ടീച്ചർ പറഞ്ഞു.  കേരളത്തിലെ ഗവർമെന്റ് കോളേജുകളിൽ പഠിച്ച്‌ ഇവിടെ എത്തിയവർ നല്ലനിലയിൽ കാണുന്നതിൽ വളരെ സന്തോഷമുണ്ട്.  ലോകപ്രസിദ്ധ എഞ്ചിനിയേഴ്സ് വരെ കേരളത്തിൽ നിന്നും വന്നവരിൽ ഉണ്ട്.  നാടിനും കൂടി അവരുടെ വിജയങ്ങൾ  പങ്കുവെക്കണമെന്ന്  മന്ത്രി അഭ്യർത്ഥിച്ചു.   

പത്തു വര്ഷം മുൻപ് തുടങ്ങിയ എഞ്ചിനിയേഴ്‌സിന്റെ കൂട്ടായ്മ്മ ഇന്ന് പടർന്നു പന്തലിച്ച് വലിയ ഒരു പ്രൊഫഷണൽ  ഓർഗനൈസേഷൻ ആയി മാറിയിരിക്കുന്നു എന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ ജെയ്സൺ അലക്സ് പറഞ്ഞു. നോർത്ത് അമേരിക്കയിലും കാനഡയിലും ഉള്ള എല്ലാ മലയാളി എഞ്ചിനീയറിംഗ് അസ്സോസിയേഷൻസും കൂട്ടുചേർന്ന്  കൊണ്ട് വലിയ ഒരു കൂട്ടായ്‌മക്കുള്ള ചർച്ചകളിൽ ആണ് കീൻ എന്ന് ജെയ്സൺ അലക്സ് എടുത്തു പറഞ്ഞു.  

ഒക്‌ടോബര്‍ 20-നു ന്യൂജേഴ്‌സിയിലെ ഹോട്ടല്‍ എഡിസണില്‍ വച്ചു നടത്തുന്ന വാര്‍ഷികാഘോഷങ്ങളൊപ്പം കേരളത്തിലെ  പ്രാഥമിക ആരോഗൃകേന്ദ്രങ്ങൾക്കും കീനിന്റെ കൈത്താങ്ങൽ എത്തിക്കുമെന്ന് ആഘോഷകമ്മിറ്റിയുടെ കോ-ചെയ്ർ  ഫീലിപ്പോസ് ഫിലിപ്പ് പറഞ്ഞു. 

വനിതാ കമ്മീഷന്‍ ചെയര്‍ ഷാഹിദ കമാല്‍ തദവസരത്തില്‍ സന്നിഹിതയായിരുന്നു. ജോയിന്റ് ട്രഷറര്‍ ദീപു വര്‍ഗീസ് കൃതജ്ഞത പറഞ്ഞു.

ഒക്‌ടോബര്‍ 20-നു ന്യൂജേഴ്‌സിയിലെ ഹോട്ടല്‍ എഡിസണില്‍ വച്ചു നടത്തുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ മുന്‍ പ്രസിഡന്റുമാരായ ജയ്‌സണ്‍ അലക്‌സ്, ഫിലിപ്പോസ് ഫിലിപ്പ്, പ്രീത നമ്പ്യാര്‍ എന്നിവരടങ്ങിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി പ്രസിഡന്റ് കോശി പ്രകാശ് അറിയിച്ചു.  എല്ലാ എന്‍ജിനീയേഴ്‌സിനേയും എഡിസണിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ബോര്‍ഡ് ഓഫ് ട്രസ്റ്റിക്കുവേണ്ടി ചെയര്‍മാന്‍ ബെന്നി കുര്യനും അറിയിച്ചു.

നീന സുധീറും, മാലിനി നായരും സാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഷാജി കുര്യാക്കോസ്, നോബിള്‍ വര്‍ഗീസ്, അജിത് ചിറയില്‍ എന്നിവര്‍ കീന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. കെ.ജെ. ഗ്രിഗറി, ജയിന്‍ അലക്‌സാണ്ടര്‍, എൽദോ പോൾ, മനോജ് ജോണ്‍, ലിസി ഫിലിപ്പ്, റോയി തരകൻ, ഗീവറുഗീസ്‌ വറുഗീസ്, ജോർജ് ജോൺ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിയാറ്റിലിലെ പ്രമുഖ വ്യവസായി ജോണ്‍ ടൈറ്റസിനെ ആദരിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചതായി ചെയര്‍മാന്‍ ജയ്‌സണ്‍ അലക്‌സ് അറിയിച്ചു. ന്യൂജേഴ്‌സിയിലെ സ്പ്രിംഗ്‌ളര്‍ കമ്പനി സി.ഇ.ഒ രാജി തോമസ് ആയിരിക്കും കീനോട്ട് സ്പീക്കര്‍. 

ആഘോഷങ്ങളോടനുബന്ധിച്ച്‌ പ്രസദ്ധീകരിക്കുന്ന ബിസിനസ് സോവനീയറിലേക്കു പരസ്യങ്ങൾ ക്ഷണിക്കുന്നതായി ബെന്നി കുര്യൻ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keanusa.org

Prakash Koshy (914-450-0884), Shaji Kuriakose (845-642-2060), Rajimon Abraham (908-240-3780), Neena Sudhir (732-789-8262), Benny Kurian (201-951-6901), Jaison Alex (914-645-9899), Preetha Nambiar (201-699-2321), Philipose Philip (845-642-2060). 

LEAVE A REPLY

Please enter your comment!
Please enter your name here