ടെക്‌സസ്:  പുതിയ അധ്യായനവര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌കൂള്‍ പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ തയാറല്ലെന്ന് ടെക്‌സസിലെ 4000 കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12-ാം ഗ്രേഡ് വരെയുള്ള ക്ലാസുകളില്‍ ഈ വര്‍ഷം 56738 വിദ്യാര്‍ഥികളാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരിക്കുന്നതായി ടെക്‌സസ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. 2016-2017 വര്‍ഷത്തില്‍ ഈ സംഖ്യ 52736 ആയിരുന്നുവെന്ന് പുതിയ സ്റ്റേറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ടെക്‌സസിലെ ഗെയിന്‍സ് കൗണ്ടിയിലെ ഒന്‍പതു ശതമാനം പേരും സെന്‍ട്രല്‍ ടെക്‌സസിലെ ഹെയ്‌സ്, ട്രാവിസ്, വില്യംസണ്‍ കൗണ്ടികളില്‍ രണ്ടു ശതമാനവും കുത്തിവെപ്പ് എടുക്കുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ബ്ലാന്‍കൊ കൗണ്ടിയിലെ 3 ശതമാനവും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഈ സംഖ്യ വര്‍ധിച്ചുവരികയാണ്.

പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കാതിരിക്കുന്നത് ആശങ്കാ ജനകമാണെന്ന് പിഡിയാട്രീഷന്‍  കിംബര്‍ലി അഹല എഡ് വേര്‍ഡ്‌സ് പറഞ്ഞു. 2003 ല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന Conscientious objection ന്റെ മറവിലാണ് പ്രതിരോധ കുത്തിവെപ്പുകള്‍ വേണ്ടന്ന് മാതാപിതാക്കള്‍ പറയുന്നത്. പുതു തലമുറയിലുള്ള  മാതാപിതാക്കളാണ് ഇതിലധികവുമെന്ന് സര്‍വെകള്‍ ചൂണ്ടിക്കാണിക്കുന്നു. 

ജൂലായ് 21 ശനിയാഴ്ച യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ തന്നേക്കാള്‍ വളരെയധികം പ്രായമുള്ള ബിരുദധാരികള്‍ക്കിടയില്‍ നിന്നിരുന്ന വില്യമിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ ടൊന്‍ജ്വ വില്യംസായിരുന്നു. അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന വില്യം 2 വയസ്സില്‍ ലളിത ഗണിത ശാസ്ത്രവും, 4-ാം വയസ്സില്‍ ആള്‍ജിബ്രായും പഠിച്ചിരുന്നു. വില്യമിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു പ്രസിഡന്റ് പറഞ്ഞു.

എല്ലാം ദൈവത്തിന്റെ ദാനമാണ്. സയന്‍സും ഹിസ്റ്ററിയും എനിക്ക് ലഭിച്ച പ്രത്യേക വരദാനമാണ് ബിരുദദാന ചടങ്ങ്‌ന് ശേഷം വില്യം പറഞ്ഞു.

അടുത്ത മാസം സൗത്ത് ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. എനിക്കൊരു ആസ്‌ട്രോഫിസിസ്റ്റി ആകണമെന്നാണ് ആഗ്രഹം. സയന്‍സിലൂടെ ദൈവമുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. പതിനെട്ട് വയസ്സില്‍ എനിക്ക് ഡോക്ടറേറ്റ് നേടണം വില്യം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here