ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്ക നാല്പതാം വാർഷികവും, ഈസ്റ്ററൂം വൈറ്റ് പ്ലെയിൻസ്ലുള്ള റോയൽ പാലസിൽ മെയ് ഇരുപത്തിയാറിന് ഞാറാഴ്ച അഞ്ചു്മണിക്ക്.ആഘോഷിച്ചു. പ്രസിഡന്റ് പോൾ പി ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെൻറ് മേരീസ് മലങ്കര കാത്തോലിക് പള്ളി വികാരി ഫാദർ ലിജു തോമസ് ഉദ്‌ഘാടനവും ഈസ്റ്റർ സന്ദേശവും നൽകി. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. സിദ്ദിഖ് മുഖ്യ അതിഥിയും ആയിരുന്നു.

ഭക്തി ഗീതത്തിൽ പറയുന്നതുപോലെ ഒരു മഴയുംതോരാതിരുന്നിട്ടില്ല. എല്ലാ ദുഖങ്ങൾക്കുമപ്പുറത്തു ശാന്തതയുണ്ട്, സത്യത്തെ കല്ലറയിൽ അടക്കാനാവില്ല, കല്ലറയ്ക്കു കാവൽ ആവശ്യമില്ല, ജീവനുള്ളവർക്കാണ് കാവൽ വേണ്ടത്, ജീവിച്ചിരിക്കുന്നവനെ എന്തിനു മരിച്ചവർക്കിടയിൽ അന്വേഷിക്കുന്നു. മഹത്യത്തിന്റെ ജീവിതമാണ് നാം നയിക്കേണ്ടതെന്നു ഉദ്‌ഘാടന വേളയിൽ ഫാദർ ലിജു തോമസ് ചൂണ്ടിക്കാട്ടി.

കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളെ ഒരേ കുടക്കീഴിൽ നിർത്തിക്കൊണ്ട് കഴിഞ്ഞ നാൽപതു വർഷം ജീവകാരുണ്യപ്രവർത്തങ്ങളെ മുൻനിർത്തി പോകുന്നപ്രസ്ഥാനം, തുടർന്നുംജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി മുന്നോട്ടുപോകുമെന്ന് ആദ്യക്ഷപ്രസംഗത്തിൽ പ്രസിഡന്റ് പോൾ.പി.ജോസ് അനുസ്മരിച്ചു.

സിനിമാ ലോകത്തെ ജീവിതാനുഭവങ്ങൾ പങ്കിട്ടുകൊണ്ട്, സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ വിജയവും, സിദ്ദിഖ് ലാൽ എന്നാൽ ഒരാൾ എന്നാണ് പലരും കരുതുന്നതെന്നും, ഒട്ടേറെ ചിത്രങ്ങൾക്കു ശേഷം തങ്ങൾ വേർപിരിഞ്ഞു തനിച്ചു സിനിമാചെയ്യാൻ തുടങ്ങിയപ്പോളും ആളുകൾക്കു സംശയം തങ്ങൾ ഒന്നാണ് എന്നാണ് പലരും കരുതുന്നതെന്നും, മഹാരാജാസ് കോളേജിൽ തന്റെ ഗുരുനാഥാൻ തുറവൂർ വിശ്യംഭരൻ സാറുമായുള്ള അനുഭവം പങ്കിട്ടുകൊണ്ടും പ്രശസ്ത സിനിമാസംവിധായകൻ സിദ്ദിഖ് സംസാരിക്കുകയുണ്ടായി.

2019 ഇന്ത്യ കാത്തോലിക് അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ നിർമ്മിച്ചുകൊടുക്കുന്ന വീടിന്റെ ആദ്യഗഡു  ഫാദർ നോബി അയ്യനേത് നൽകുകയും തദവസരത്തിൽ ശ്രീ. സിദ്ദിഖ്ന്റെ സിനിമാകാണാൻ പോയി തിരികെ വീട്ടിൽ വന്നപ്പോൾ ഉണ്ടായ അനുഭവത്തെപ്പറ്റിയും, സഭാവിശ്വാസത്തേപ്പറ്റി പറഞ്ഞപ്പോൾ  ശ്രീബുദ്ധൻ അനുയായികൾക്ക് തന്റെ മേൽവസ്ത്രമാണ് നൽകിയതെന്നും, പ്രിയ ശിഷ്യൻ ആനന്ദൻ ചോദിച്ചപ്പോൾ തന്റെ മജ്ജ നൽകുന്നു എന്നായിരുന്നു ശ്രീ ബുദ്ധൻന്റെ മറുപടി. വിശ്വാസത്തിന്റെ മേൽ വസ്ത്രത്തിലല്ല മജ്ജയിലേക്കു ചെല്ലുവാൻ നമ്മുക്കാകണമെന്നും അച്ചൻ സൂചിപ്പിക്കുകയുണ്ടായി.

2018 കാത്തോലിക് വോയിസ് (സുവനീർ)  ശ്രീ. സിദ്ദിഖ് ശ്രീ. ജെ മാത്യുസാറിന്  നൽകികൊണ്ട് പ്രകാശനംനൽകുകയുണ്ടായി. ശ്രീ സിദ്ദിഖ്നെയും മെഗാ സ്പോൺസർ ശ്രീ. ഷാജി ന്യൂയോർക്കിനെയും ട്രെഷറർ ജോർജ് പൊന്നാട അണിയിച്ചു ആദരിച്ചു

പ്രോഗ്രാം കോർഡിനേറ്റർ ജോസ് മലയിൽ ആമുഖ പ്രസംഗംനടത്തി, നോഹ ജോസഫ് പ്രാത്ഥനാ ഗീതവും നേഹ ജോമോൻ ദേശീയ ഗാനങ്ങളും ആലപിച്ചു. സെക്രട്ടറി ആന്റോ വർക്കിസ്വാഗതവും, വൈസ് പ്രസിഡന്റ് ലിജോ ജോൺ നന്ദിയും അർപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഫിലിപ്പ് മത്തായി ഫാദർ ലിജു തോമസിനെ പരിചയപ്പെടുത്തി.  ഡോ. ആനി പോൾ അസോസിയേഷൻ മുൻ പ്രസിഡന്റ്മാരായ ജോഫ്രിൻ ജോസ്, ജോൺ കെ  ജോർജ്  എന്നിവർ സംസാരിച്ചു.

ലിസ ദീപു തന്റെ തനതായ ശൈലിയിൽ എംസി ആയി അവതരിച്ചപ്പോൾ, ലാൻസ് ആന്റണി, അനബെൽ സാമുവേൽ, ജൂലിയ ജോസഫ്, കാതറിൻ ആൻഡ് ടീം, അമാന്റാ മലയിൽ എന്നിവരുടെ നൃത്തങ്ങളും, ജ്യോതിസ്, അലക്സ് ഫ്രാൻസിസ്, അനബെൽ സാമുവൽ, ജോമോൻ പാണ്ടിപ്പള്ളി, റോഷൻ മാമ്മൻ, ലാൽ അങ്കമാലി, സജി ചെറിയാൻ എന്നിവരുടെഗാനങ്ങളും നോയൽ ഫ്രാൻസിസ് മണലിൽ സാക്സോഫോണും ചടങ്ങിനെ ആകർഷകമാക്കി.

പ്രോഗ്രാം കോർഡിനേറ്റർ മാരായ ജോസ് മലയിൽ, ഫിലിപ്പ്മത്തായി, സെക്രട്ടറി ആന്റോ വർക്കി, വൈസ് പ്രസിഡന്റ് ലിജോ ജോൺ ട്രെഷറർ ജോർജ് കുട്ടി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മേരി  ഫിലിപ്പ്, ഇട്ടൂപ്പ് ദേവസ്സിയ, റോയി ആന്റണി, ഹെൻറി സെൽവിൻ , ഷൈജു കളത്തിൽ, മാത്യുജോസഫ്  എന്നിവർ മേൽനോട്ടം വഹിച്ചപ്പോൾ, ബോർഡ് ഓഫ്ട്രസ്റ്റ് അംഗങ്ങൾ, അസോസിയേഷൻ മുൻ ഭാരവാഹികൾ, സോണൽ ഡയറക്ടേഴ്‌സ് എന്നിവരുടെ  ആത്മാർഥമായ സഹകരണവും ആഘോഷങ്ങൾക്കു വിജയം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here