ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 17,296 പേർക്ക്​ കോവിഡ്​ ബാധിച്ചു. ഇതോടെ രാജ്യത്ത്​ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4,90,401 ആയി ഉയർന്നു. 1,89,463 പേരാണ്​ ചികിൽസയിലുള്ളത്​. 2,85,637 പേർ രോഗമുക്​തി നേടി. 15,301 പേരാണ്​ രോഗം ബാധിച്ച്​ മരിച്ചത്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,490 പേരാണ്​ രോഗ മുക്​തി നേടിയത്​. രാജ്യത്തെ രോഗമുക്​തി നിരക്ക്​ 58.24 ശതമാനമാണ്​. മഹാരാഷ്​ട്ര, ഡൽഹി, തമിഴ്​നാട്​, ഗുജറാത്ത്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

മഹാരാഷ്​ട്രയിൽ മാത്രം 1,47,741 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. 6,931 പേർ ഇവിടെ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഡൽഹിയും മുംബൈയുമാണ്​ കോവിഡ്​ കനത്ത നാശം വിതച്ച നഗരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here